ഇനി പരീക്ഷയെ ചങ്ങാതിയാക്കാം

ഗീതാഞ്ജലി
ഇനി പരീക്ഷയെ ചങ്ങാതിയാക്കാം

(തുടര്‍ച്ച)

റിവിഷനും കൂട്ടം കൂടിയുള്ള പഠനവും

ഇനിയൊരു ചോദ്യം ചോദിക്കട്ടെ, നിങ്ങള്‍ പഠിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്?

അച്ഛനമ്മമാര്‍ പറഞ്ഞു - പഠിച്ച് നല്ല മാര്‍ക്ക് വാങ്ങിയാലേ ഉന്നതങ്ങളില്‍ എത്തൂ, എങ്കില്‍ മാത്രമേ നല്ല ജോലിയും, ശമ്പളവും കിട്ടൂ. അതിനാല്‍. അതായത് നമ്മള്‍ പഠിക്കുന്നത് നമുക്കു വേണ്ടിയല്ല എന്നതല്ലേ സത്യം. ഈ ധാരണയാണ് നാം ആദ്യം മാറ്റേണ്ടത്. പരീ ക്ഷയും മാര്‍ക്കും നമുക്കു വേണ്ടിത്തന്നെയാണ് എന്നുറപ്പിച്ച് പഠിച്ചു നോക്കൂ.

പുതിയൊരു ടൈംടേബിള്‍

സ്‌കൂള്‍ ഉള്ള ദിവസം, ഇല്ലാത്ത ദിവസം എന്നിങ്ങനെ വേര്‍തിരിച്ചു വേണം ടൈംടേബിള്‍ ഉണ്ടാക്കാന്‍. അപ്പോള്‍ സമയം ക്രമീകരിക്കാന്‍ സാധിക്കും. ഓര്‍മ്മിക്കാന്‍ പ്രയാസമുള്ളവയെ പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്ന വിധത്തില്‍ ചിത്രങ്ങളും മാപ്പുകളും രചിക്കുന്നത് നല്ലതാണ്. ഓര്‍മ്മശക്തി പരീക്ഷയ്ക്കും പഠനത്തിനും വിലപ്പെട്ടതത്രേ.

പഠിപ്പിച്ചു പഠിക്കുക

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും അതുവഴി മറ്റു ചങ്ങാതിക്കുട്ടികള്‍ക്ക് പ്രയോജനവും ചെയ്യുന്ന ഒരു കാര്യം കേള്‍ക്കണോ? പഠിപ്പി ച്ചു പഠിക്കുക! മനസ്സിലായില്ല അല്ലേ? പറയാം. പഠനത്തില്‍ നിങ്ങ ളെക്കാള്‍ പിന്നിലുള്ള ചങ്ങാതിമാരുണ്ടോ? എങ്കില്‍ അവരെ പഠനത്തില്‍ സഹായിക്കുകയാണിത്. അവര്‍ക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ഒഴിവു സമയങ്ങളില്‍ നിങ്ങള്‍ പഠിപ്പിച്ചുനോക്കൂ. ആ വിഷയം നമുക്കും ആഴത്തില്‍ പതിയുന്നില്ലേ?

റിവിഷന്‍

പഠിച്ച പാഠങ്ങള്‍ പരീക്ഷയ്ക്കു വീണ്ടും ഓടിച്ചുവായിക്കുന്നതാണല്ലോ റിവിഷന്‍. പഠിച്ചവ തന്നത്താന്‍ ഉരുവിട്ടു നോക്കുകയും ഉത്തരങ്ങള്‍ സ്വയം ചോദ്യങ്ങളു ണ്ടാക്കി കണ്ടെത്തുന്നതും റിവിഷനില്‍പെട്ടതു തന്നെ. മറന്നുപോകുമെന്ന പേടിയുള്ള ആശയങ്ങളും സൂത്രവാക്യങ്ങളും വീട്ടില്‍ മിക്ക സ്ഥലങ്ങളിലും എഴുതി ഒട്ടിച്ചു വെക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. മറ്റു കൃത്യങ്ങള്‍ - ഉറങ്ങുക, ഉണ്ണുക, ഉറങ്ങാന്‍ നേരം, വീട്ടു ജോലികള്‍ ചെയ്യുക എന്നീ വേളകളില്‍ ഇവ ഓര്‍മ്മിച്ചുനോക്കുക. ഏതെങ്കിലും മറന്നുപോയിട്ടുണ്ടെങ്കില്‍ ഒട്ടിച്ചുവെച്ചതില്‍ നിന്നും, ചുവരുകളില്‍ എഴുതിവെച്ചവയില്‍ നിന്നും നോക്കി ക്ലിയര്‍ ചെയ്യാമല്ലോ. അപ്പോള്‍ കൂടുതല്‍ പഠിക്കാന്‍ പറ്റുമെന്നും ചുരുക്കം.

കൂട്ടംകൂടി പഠനം

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും അവ ഏറെക്കാലം മനസ്സില്‍ ത ങ്ങിനില്‍ക്കാനും വളരെ പ്രയോ ജനപ്രദമായ രീതിയാണ് ഗ്രൂപ്പ് സ്റ്റഡി അഥവാ, കൂട്ടംകൂടി പഠ നം. പഠനത്തില്‍ തല്‍പ്പരരായ കൂ ട്ടുകാര്‍ ചേര്‍ന്നുകൊണ്ടുള്ള പറ ഞ്ഞറിഞ്ഞ് പഠനമാണിത്. പരീക്ഷ യ്ക്കു വരാന്‍ ചാന്‍സുള്ള പാഠങ്ങ ളും ചോദ്യങ്ങളും സൂചനകളും പ രസ്പരം അറിഞ്ഞും പറഞ്ഞും ചോദിച്ചുമുള്ള രീതിയാണിത്. പഠ നത്തില്‍ താല്‍പര്യമുള്ള ചങ്ങാതി മാരെ വേണം ഗ്രൂപ്പ് സ്റ്റഡിക്കു തി രഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ സമ യം പാഴായിപ്പോകും. പരീക്ഷാ സമയത്ത് ഉത്തരമെഴുതുമ്പോള്‍ ചങ്ങാതിയുടെ മുഖവും ചങ്ങാതി പറഞ്ഞ വിവരങ്ങളും നമുക്ക് കാ തുകളില്‍ മുഴങ്ങുന്നതുപോലെ തോന്നും. അപ്പോള്‍ മറവിയുടെ പ്രശ്‌നം വരുകയുമില്ല.

കൈയെത്തും ദൂരത്തുതന്നെ എല്ലാം

സമയനഷ്ടം വരുത്തുന്നവ സ്വ യം കണ്ടറിഞ്ഞ് അവയെ അകറ്റി നിര്‍ത്താം. തയ്യാറാക്കിയ ടൈംടേ ബിള്‍ അനുസരിച്ച് പഠനം തുട ങ്ങാം. പഠനസാമഗ്രികള്‍ എല്ലാം അടുത്ത് വേണം കേട്ടോ. പ്രൊജ ക്ട് ഹെല്‍പ്പുകള്‍, ഭൂപടങ്ങള്‍, ഗ്രാഫുകള്‍, ഡയഗ്രംസ്, പട്ടിക കള്‍, ചിത്രങ്ങള്‍ എന്നിവ കൈയെ ത്തും ദൂരത്തു തന്നെയായിക്കോ ട്ടെ.

ചോദ്യങ്ങള്‍ സ്വയം ഉണ്ടാക്കി ഉത്തരം കാണാം

വിജയം എന്നത് എന്നും നമു ക്ക് ആഗ്രഹം മാത്രമായിപ്പോകരു ത്. ജീവിതലക്ഷ്യം തന്നെയാക ണം. ഇതിനുണ്ടാകുന്ന തടസ്സങ്ങ ളെല്ലാം നിങ്ങള്‍ സ്വയം തട്ടി മുന്നേ റുക തന്നെ ചെയ്യും. ഒരു നാട്ടുനട പ്പുണ്ട;് ഇരുപത്തിയൊന്നു ദിവസം നമ്മള്‍ എന്തെങ്കിലുമൊന്നു പരി ശീലിച്ച് ശീലിക്കുന്നുണ്ടെങ്കില്‍ അ ത് പിന്നെ നമുക്ക് ശീലമാകുക ത ന്നെ ചെയ്യും.

ചോദ്യങ്ങള്‍ മനസ്സിലാക്കി വേ ണം വായിക്കാന്‍. പാഠഭാഗങ്ങളില്‍ നിന്ന് നമ്മള്‍ തന്നെ ചോദ്യങ്ങള്‍ ഉണ്ടാക്കി അവയ്ക്ക് ഉത്തരവും കാണുക. ഏറെ പ്രയോജനപ്പെടു ന്ന രീതിയാണിത്. ഒപ്പം മാതൃകാ ചോദ്യപേപ്പറും തയ്യാറാക്കി ഉത്ത രങ്ങളും സ്വയമെഴുതുക. പരീക്ഷ കളുമായി ഇടപഴുകുന്നത് ഗുണം ചെയ്യും.

ആശങ്കകള്‍ ആദ്യം ഒഴിവാക്കുക

സമയത്തിന്റെ വിലയെക്കുറിച്ച് നല്ല ബോധം ചങ്ങാതിമാര്‍ക്കു ണ്ടായിരിക്കുമല്ലോ. വില കൊടു ത്താല്‍ കിട്ടുന്ന ഒന്നല്ല സമയം എ ന്നും നമുക്കറിയാം. സമയത്തെ വേണ്ടതുപോലെ ക്രമീകരിച്ച് ഉപ യോഗിക്കുക തന്നെ വേണം. പരീ ക്ഷ ഇങ്ങെത്തി ഇനി പഠിച്ചാല്‍ ഫ ലപ്രദമാകുമോ എന്നിങ്ങനെയുള്ള ആശങ്കകള്‍ ആദ്യം ഒഴിവാക്കുക. കുറഞ്ഞ സമയമാണെങ്കിലും അപ്പോഴും പഠിക്കാന്‍ പറ്റുമ ല്ലോ. ഇനി ഒരു നിമിഷം പോ ലും പാഴാക്കില്ല എന്ന ഉറച്ച തീരുമാനം തന്നെയാകട്ടെ ആദ്യം. ഇതിനെ നിയന്ത്രി ക്കാനും ഈ തീരുമാന ത്തോടെ നമുക്ക് കഴിയും.

സൈഡ് ഹെഡ്ഡിംഗുകള്‍

ചില ചോദ്യങ്ങള്‍ക്ക് വലിയ ഖ ണ്ഡികകളിലായിരിക്കുമല്ലോ ഉത്ത രമെഴുതേണ്ടത്. അവയ്ക്കു ചെറി യ സൈഡ് ഹെഡ്ഡിംഗുകള്‍ നല്‍കുന്നത് ഉചിതമായിരിക്കും. ഈ സൈഡ് ഹെഡ്ഡിംഗുകളു ടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് ഒരു സൂത്രവാക്യമുണ്ടാക്കിയാല്‍ ഉപ ന്യാസ രചന വളരെ എളുപ്പമായി രിക്കും. ഉത്തരങ്ങളിലെ പ്രധാന ഭാഗങ്ങള്‍ക്ക് വര്‍ണ്ണനിറത്തില്‍ അ ടിവരയിടുന്നത് മറന്നുപോകുന്നത് ഒഴിവാക്കാം. സൂത്രവാക്യങ്ങള്‍ പ രീക്ഷഹാളില്‍ ഓര്‍മ്മ നിലനിറു ത്താന്‍ ചെയ്യുന്ന സഹായം വളരെ വലുതാണ.്

വായനയാണ് കാര്യം

പഠനത്തിന്റെയും വിജയ ത്തിന്റെയും മുന്നോടി വായ നയാണ് എന്നു ചങ്ങാതി മാര്‍ക്കറിയാമല്ലോ. പരീക്ഷ യുടെ കാര്യത്തിലും ഈ സൂത്രവിദ്യ തന്നെയാണു പ റയാനുള്ളത്. വെറും വായന യല്ല കേട്ടോ. ശരിയായ മന സ്സിരുത്തിയുള്ള വായനയാണ് വേണ്ടത്. പാഠഭാഗങ്ങള്‍ ഒഴിച്ചുള്ള വിഷയമെല്ലാം വളരെ വേഗത്തില്‍ മനസ്സില്‍ പതിയാനുള്ള സൂ ത്രം വായനതന്നെയാണ്. ധൃതി പിടിച്ചുള്ള വായനയേക്കാള്‍ സാവ ധാനം മനസ്സില്‍ പതിപ്പിച്ചുകൊണ്ടുള്ള വായനയാണ് ഉചിതം. കഥകള്‍ വായിക്കുന്ന മനസ്സോടെ പാഠഭാ ഗങ്ങള്‍ വായിക്കാന്‍ ശ്രമിച്ചു നോക്കു... പഠനം ഒരു കടമ്പയായി ചങ്ങാതിമാര്‍ക്ക് അനുഭവപ്പെടുകയേയില്ല.

എഴുതി നോക്കൂ

വായിക്കുന്ന അവസരങ്ങളില്‍ കൊച്ചു നോട്ടുകളും ഉണ്ടാക്കണമെന്ന് നേരത്തെ അറിയാമല്ലോ. ഈ വായനാവേളയിലും സ്വന്തമായുണ്ടാക്കുന്ന കുറിപ്പുകള്‍ വളരെയേറെ പ്രയോജനം ചെയ്യും. മറ്റുള്ളവര്‍ തയ്യാറാക്കിയത് വായിക്കുന്നതിനേക്കാള്‍ നമ്മള്‍ സ്വയം എഴുതിയുണ്ടാക്കിയത് വായിച്ചാല്‍ വളരെ വേഗം മനസ്സില്‍ സ്ഥാനം പിടിക്കും. എഴുതിയെടുക്കുമ്പോള്‍ വായിക്കുന്നതിനേക്കാള്‍ വിവരങ്ങള്‍ ഹൃദിസ്ഥമാകും.

ബന്ധം വേണം

വെറും വായന വായനയല്ല എന്നു കൂടി ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും. മനസ്സില്‍ പതിപ്പിച്ചതിനൊപ്പം വാക്കുക ളുടേയും വാക്യങ്ങളുടേയും അര്‍ത്ഥവും അര്‍ത്ഥ വ്യത്യാസവും വേര്‍തിരിച്ചു ബോധ്യപ്പെടേണ്ടതുണ്ട്. ഒപ്പം വാക്യങ്ങളും ഖണ്ഡികകളും തമ്മില്‍ ബന്ധപ്പെടുത്തിയും വേണം വായന മുന്നേറാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org