ഈശോപ്പന്റെ CHUNKS!!! - [ParT 02]

ഈശോപ്പന്റെ CHUNKS!!! - [ParT 02]

Bible Homes | Season 2 | Episode 11
Published on
  • അച്ചന്‍കുഞ്ഞ്‌

[ഈശോപ്പന്റെ CHUNKS!!! - PART 02]

Guyss... ഈശോപ്പ ബൈബിളില്‍ കരയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

വേഗം ബൈബിള്‍ എടുത്ത് കിസ്സ് ചെയ്തു യോഹന്നാന്‍ 11:1-44 വായിച്ചോളൂ...

ഈശോയുടെ CHUNK ആയ ലാസര്‍ വയ്യാതെ രോഗം പിടിപെട്ടു കിടക്കുമ്പോള്‍ അവന്റെ സഹോദരിമാര്‍ ഈശോയ്ക്ക് MESSAGE അയക്കുന്നുണ്ട്.

ഈശോപ്പന്റെ REPLY ഈ രോഗം ദൈവമഹത്വം വെളിവാക്കാന്‍ ഉള്ളതാണെന്നാണ്... Aysheriii!!! ഒരു രോഗം വരുമ്പോ ഇങ്ങനാ പറയാ...

രണ്ടു ദിവസം WAIT ചെയ്തിട്ടാണ് ഈശോ ബഥാനിയായിലേക്ക് പോകുന്നത്. യൂദന്മാരെ പേടിയുള്ളതുകൊണ്ട് ശിഷ്യന്മാര്‍ക്ക് ഒക്കെ അങ്ങോട്ടു പോകാന്‍ ഭയമായിരുന്നു. അപ്പോഴാണ് മ്മ്‌ടെ തോമാച്ചായന്‍ പറയുന്നത് ഈശോപ്പന്റെ കൂടെ മരിക്കാന്‍ നമുക്കും പോകാന്ന്... കാരണം അവര്‍ അത്ര CHUNK BROS ആണെന്ന് തോമാച്ചായന് അറിയാം...

ഈശോയും ശിഷ്യന്മാരും ലാസറിന്റെ വീട്ടില്‍ എത്തുമ്പോഴേക്കും അവന്റെ FUNERAL ഉം കഴിഞ്ഞ് നാലു ദിവസമായിട്ടുണ്ടായിരുന്നു... LATE ആയാലെന്താ

LATEST ആയി വരുവേ ഈശോപ്പ!!!

ഈശോ വന്നത് അറിഞ്ഞ് മറിയം വീട്ടില്‍ തന്നെ ഇരുന്നെങ്കിലും മര്‍ത്താ ഓടിച്ചെന്ന് ഈശോട് വഴക്കു കൂടുന്നുണ്ട്. ഈശോ നേരത്തെ വന്നിരുന്നെങ്കില്‍ ലാസര്‍ മരിക്കില്ല എന്ന് മര്‍ത്തായ്ക്കും മറിയത്തിനും ഉറപ്പായിരുന്നു... പക്ഷെ

CHUNK നു GREAT PLANS ആയിരുന്നില്ലേ!

അവര്‍ ഒരുമിച്ച് ശവകുടീരത്തില്‍ വരുമ്പോള്‍ ഈശോ ശരിക്കും കരയുന്നുണ്ട് Guyss... ശവകുടീരം മൂടിയിരുന്ന കല്ലെടുത്ത് മാറ്റാന്‍ പറയുമ്പോഴും ആര്‍ക്കും വിശ്വാസമാവുന്നില്ല... ഒടുക്കം ലാസര്‍ ഈജിപ്ഷ്യന്‍ മമ്മിയെ പോലെ പുറത്തേക്ക് വരുമ്പോള്‍ എല്ലാവരും വിസ്മയിക്കും... വിശ്വസിക്കും...

കൂട്ടുകാരെ ഒരു രോഗം വരുമ്പോള്‍ നമ്മള്‍ ഈശോനെ കുറ്റം പറയാണോ ചെയ്യുന്നേ!!! പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ നമ്മള്‍ ഈശോട് വഴക്കു കൂടാറുണ്ടോ?

അപ്പോഴൊക്കെ ഈശോയും കരയുന്നുണ്ടുട്ടോ... ഒരു മനുഷ്യപ്പറ്റില്ലാത്ത ആളല്ലട്ടോ നമ്മുടെ CHUNK... ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ

പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് എല്ലാം നന്മയ്ക്കായി തന്നെ മാറ്റപ്പെടും... ആ കാര്യത്തില്‍ ഒരു സംശയോം വേണ്ടാട്ടോ...

മനഃപാഠമാക്കേണ്ട വചനം :

യേശു കണ്ണീര്‍ പൊഴിച്ചു. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നോക്കൂ, അവന്‍ എത്ര മാത്രം അവനെ സ്‌നേഹിച്ചിരുന്നു! (യോഹന്നാന്‍ 11:35-36)

logo
Sathyadeepam Online
www.sathyadeepam.org