
'ഒരു ദിവസം ഡൊമിനിക്കിന്റെ ക്ലാസ്സിലെ ഒരു കുട്ടി വലിയൊരു കുറ്റം ചെയ്തു. ഡിസ്മിസ്സ് ചെയ്യാന്‍ മാത്രം ഗൗരവമേറിയ കുറ്റമായിരുന്നു അത്. കുറ്റക്കാരനതു മനസ്സിലാക്കി. അവന്‍ എന്നോടു പറഞ്ഞു, ഡോമിനിക്കാണ് കുറ്റ വാളിയെന്ന്. ഞാനതു വിശ്വസി ച്ചുപോയി. എനിക്കു ദേഷ്യം വന്നു. ഞാന്‍ ക്ലാസ്സില്‍ ചെന്നു ഡോമിനിക്കിന്റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു, 'നീയാണ് ഈ കുറ്റം ചെയ്തത് എന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്? നിന്നെ ഉടനെ ഡിസ്മിസ്സ് ചെയ്യേണ്ടതാണ്. ഇത് ആദ്യത്തെ പ്രാവശ്യമായതു നിനക്ക് നന്നായി... ഇത് അവസാനത്തേതുകൂടിയാണെന്നു വിചാരിച്ചോളു.' ഡോമിനിക്ക് ഉള്ളതു പറഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ ഒന്നും പറയുകയുണ്ടായില്ല. താന്‍ തന്നെയാണ് കുറ്റക്കാരന്‍ എന്ന ഭാവത്തില്‍ തല താഴ്ത്തി കണ്ണുകള്‍ നിലത്തുറപ്പിച്ചുകൊണ്ടു വെറുതെ നിന്നു.'
പക്ഷേ, നിഷ്‌കളങ്കരെ ദൈവം രക്ഷിക്കും. പിറ്റേദിവസം യഥാര്‍ത്ഥ കുറ്റവാളി ആരാണെന്നു തെളിഞ്ഞു. ഡോമിനിക്കിന്റെ നിരപരാധിത്വം വെളിപ്പെടുകയും ചെയ്തു. 'ഡോമിനിക്കിനെ ശകാരിച്ചതില്‍ എനിക്ക് വലിയ ദുഃഖമുണ്ടായി. ഞാനവനെ മാറ്റിനിര്‍ത്തിക്കൊണ്ടു ചോദിച്ചു: നീ നിഷ്‌കളങ്കനാണെന്ന് എന്തുകൊണ്ട് എന്നോടു പറഞ്ഞില്ല? അതിനവന്‍ ഇങ്ങനെയാണു മറുപടി പറഞ്ഞത്: 'കുറ്റക്കാരന്‍ മുമ്പും കുഴപ്പത്തില്‍പ്പെട്ടിട്ടുള്ളവനാണ്. അതുകൊണ്ട് ഇത്തവണ അവനെ ഡിസ്മിസ്സ് ചെയ്യുമായിരുന്നു. പക്ഷേ, എന്നെ സംബന്ധിച്ച് ഇത് ആദ്യത്തേതാ യതുകൊണ്ട് ക്ഷമിക്കുമെന്നറി യാമായിരുന്നു. എന്നുതന്നെയല്ല, ഞാന്‍ നമ്മുടെ കര്‍ത്താവിനെ ഓര്‍ത്തു. അവിടുന്ന് കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ടവനല്ലേ?'
'പിന്നെ ഒന്നും പറഞ്ഞില്ല. എല്ലാവര്‍ക്കും അവനോടു മതിപ്പു തോന്നി. തിന്മയ്ക്കു പകരം നന്മ ചെയ്യുക. അന്യനുവേണ്ടി കഠിനമായ ശിക്ഷയേല്ക്കാന്‍ പോലും തയ്യാറാകുക. എന്തൊരു ക്ഷമയും കാരുണ്യവുമായിരുന്നു അവന്റേത്!'