ദൈവഹിതം

ദൈവഹിതം

വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയായുടെ ജീവിതത്തിലെ ഒരു സംഭവം. ഒരു രാത്രി വൈകി ഫ്രാന്‍സിസ് ബോര്‍ജിയ ഒരു ജസ്യൂട്ട് ഭവനത്തിലെത്തി. ശക്തമായ മഞ്ഞുകാറ്റ് വിശുന്നുണ്ടായിരുന്നു. അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വാതിലില്‍ മുട്ടിയിട്ടും ആരും അത് കേട്ടില്ല. രാത്രി മുഴുവന്‍ മഞ്ഞുപെയ്യുന്നതു സഹിച്ച് തുറസ്സായ സ്ഥലത്ത് അദ്ദേഹം ചെലവഴിച്ചു. പ്രഭാതത്തില്‍ ആശ്രമവാസികള്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായതില്‍ ദുഃഖിച്ചു. എന്നാല്‍ ഫ്രാന്‍സിസ് ബോര്‍ജിയായുടെ പ്രതികരണം ഇങ്ങനെയായിരുന്നു: "രാത്രിയുടെ നീണ്ട മണിക്കൂറുകളില്‍ ദൈവമായിരുന്നു ആകാശത്തുനിന്ന് എന്‍റെ മേല്‍ ഹിമകണങ്ങള്‍ വര്‍ഷിച്ചത്. അതു ദര്‍ശിച്ചുകൊണ്ട് ഞാന്‍ വലിയ സമാധാനം അനുഭവിച്ചു."

ദൈവകരങ്ങളില്‍നിന്ന് ദൈവഹിതമായി ഏറ്റുവാങ്ങുന്നതെന്തും നമുക്ക് സമാധാനം തരും. ദൈവഹിതമായി നാം എന്തു ചെയ്യുന്നുവോ അതുമാത്രമാണ് സ്വര്‍ഗ്ഗത്തിലെത്താന്‍ സഹായിക്കുന്നത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org