'Daddy Home Work' ചെയ്യണ്ടേ?

പാരിഷ് ഡൈനാമിക്‌സ്‌
'Daddy Home Work' ചെയ്യണ്ടേ?
Published on

കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുമിച്ചൊരു മതബോധന ക്ലാസ്. അതും വീട്ടിലിരുന്നുകൊണ്ടു തന്നെ. ഹോം വര്‍ക്ക് എന്നാല്‍ കുട്ടികള്‍ക്ക് മാത്രമുള്ളതല്ല എന്ന പോലെയാണ് കച്ചേരിപ്പടി സെന്റ് ജെര്‍മയിന്‍സ് ചര്‍ച്ചിലെ വിശ്വാസ പരിശീലനം മുന്നോട്ടു പോകുന്നത്.

ഈ ആശയത്തെ മുന്‍നിര്‍ത്തിയാണ് ഫാമിലി കാറ്റിക്കിസം പഠനസഹായി രൂപമെടുത്തതെന്ന് വികാരി അച്ചന്‍ പറഞ്ഞു. എല്ലാ ആഴ്ചയിലും കുട്ടികളും മാതാപിതാക്കളും ചെയ്യേണ്ട ആക്ടിവിറ്റികള്‍ അടങ്ങിയ പുസ്തകമാണ് ഫാമിലി കാറ്റിക്കിസം പഠനസഹായി.

കുട്ടികള്‍ നടത്തുന്ന പ്രാര്‍ത്ഥനയോടെ ആരംഭിച്ച് പുതിയ വിശുദ്ധരെ പരിചയപ്പെട്ടും, ഞായറാഴ്ച പഠിച്ച പാഠഭാഗം റിവൈസ് ചെയ്തും, ഹോം വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയും, വചനം പഠിച്ചും, സംശയങ്ങള്‍ തീര്‍ത്തും ആശയങ്ങള്‍ പങ്കുവച്ചും വേണം ഫാമിലി കാറ്റിക്കിസം നടത്താന്‍.

ഓരോ ആക്ടിവിറ്റി കഴിയുമ്പോളും അത് പുസ്തകത്തില്‍ അടയാളപ്പെടുത്തുകയും വേണം. എല്ലാ ഞായറാഴ്ചയും അധ്യാപകര്‍ ഇത് ചെക്ക് ചെയ്യുകയും മാര്‍ക്ക് നല്‍കുകയും ചെയ്യും. ഇവിടെ മാര്‍ക്ക് നഷ്ടമാകാതിരിക്കാന്‍ കുട്ടികളെക്കാള്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കും.

അങ്ങനെ കുട്ടികളോടൊപ്പം മാതാപിതാക്കളും പൂര്‍ണ്ണമായും അധ്യാപകരാകും. കൂടാതെ കുട്ടികള്‍ കാറ്റിക്കിസം കഴിഞ്ഞാല്‍ പുസ്തകം തുറക്കില്ല എന്ന പരാതിയും തീരും.

  • കൂടുതല്‍ വിവരങ്ങള്‍ക്കായി : 9846684981

  • ഫാ. ജോറി ഞാളിയത്ത് (വികരി, സെന്റ് ജെര്‍മയിന്‍സ് ചര്‍ച്ച്, കച്ചേരിപ്പടി, നോര്‍ത്ത് പറവൂര്‍)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org