![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 44]](http://media.assettype.com/sathyadeepam%2F2025-06-19%2F4k2z0ozk%2FcateCHISMquizsacred-heart.jpg?w=480&auto=format%2Ccompress&fit=max)
തിരുഹൃദയഭക്തി
1) തിരുഹൃദയഭക്തിയെ അധികരിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ പേര് ?
ദിലെക്‌സിത്ത് നോസ് (അവന്‍ നമ്മെ സ്‌നേഹിച്ചു) 2024
2) തിരുഹൃദയത്തിരുനാള്‍ ആഘോഷിക്കുന്നത് എന്ന് ?
പന്തക്കുസ്ത തിരുനാള്‍ കഴിഞ്ഞ് 12-ാം ദിവസം പരിശുദ്ധ കുര്‍ബാനയുടെ തിരുനാളും അതുകഴിഞ്ഞ് 8-ാം ദിവസം തിരുഹൃദയ തിരുനാളും ആഘോഷിക്കുന്നു.
3) തിരുഹൃദയഭക്തി ആരംഭിക്കുന്നതിനു കാരണമായ ദര്‍ശനങ്ങള്‍ ലഭിച്ചതാര്‍ക്ക് ?
വിസിറ്റേഷന്‍ സഭാംഗമായി വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന്
4) ഈശോയുടെ തിരുഹൃദയം ഭക്തര്‍ക്കായി എത്ര വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട് ?
പന്ത്രണ്ട്
5) തിരുഹൃദയഭക്തി പ്രചരിപ്പിക്കാന്‍ താല്‍പര്യമെടുത്ത വിശുദ്ധര്‍ ?
വി. ബൊനവഞ്ചര്‍, വി. ജെര്‍ത്രൂദ്, വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്