കെപ്ലര്‍

ജ്യോതിശാസ്ത്രജ്ഞര്‍ = പുരോഹിതര്‍
കെപ്ലര്‍
Published on

ജോഹാന്നാസ് കെപ്ലര്‍, പതിനേഴാം നൂറ്റാണ്ടിലെ മഹാനായ ജ്യോതി ശാസ്ത്രജ്ഞ നാണ്. ഇദ്ദേഹത്തിന്റെ ഗ്രഹണ ചലന നിയമം വളരെ പ്രസിദ്ധമാണ്. ശാസ്ത്രവും വിശ്വാ സവും കൈകോര്‍ക്കു മ്പോഴാണ്സമഗ്രതയു ണ്ടാവുന്നത് എന്നതാണ് ഇദ്ദേഹത്തിന്റെ നില പാട്. ലോകം ദൈവ ത്തിന്റെ ശരീരമുള്ള ചിത്രവും ആത്മാവ് ശരീരമില്ലാത്ത ചിത്രവു മാണെന്ന് 1599 ല്‍ അദ്ദേഹം എഴുതി വച്ചു.

അതിനാല്‍ പ്രപഞ്ചം എന്നത് ദൈവത്തിന്റെ ആലയമാണ് എന്ന താണ് അദ്ദേഹത്തിന്റെ അനുമാനം. പ്രപഞ്ചത്തില്‍ ത്രിത്വത്തിലെ മൂന്ന് ആളുകളുടെയും പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയും. ഗോളാകൃതിയിലുള്ള നമ്മുടെ പ്രപഞ്ചം ദൈവത്തിന്റെ ചിത്രമാണ് എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അപ്പോള്‍ പ്രപഞ്ചം എന്നത് വിശുദ്ധമായ ഒന്നാണ്.

അങ്ങനെ വരുമ്പോള്‍ പ്രപഞ്ചത്തെ ക്കുറിച്ചുള്ള പഠനം വിശുദ്ധ ഗ്രന്ഥം പഠിക്കുന്നതുപോലെ തന്നെ ഉദാത്തമായ ഒന്നാണ്. അതായത് പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം ദൈവത്തെ ക്കുറിച്ചുള്ള പഠനം തന്നെയാണ്. കാരണം ദൈവം പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കു ന്നതാണ്.

ദൈവികമായ ഒരു ശബ്ദം ഓരോ മനുഷ്യനെയും പ്രപഞ്ചത്തിലെ സത്യങ്ങള്‍ പഠിക്കുവാനായി ക്ഷണിക്കുന്നുണ്ടെന്നാണ് 'ആസ്‌ട്രോണമിയ നോവ' എന്ന പ്രശസ്തമായ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പ്രസ്താവി ക്കുന്നത്. ആയതിനാല്‍ ഓരോ ജ്യോതി ശാസ്ത്രജ്ഞനും സര്‍വശക്തനായ ദൈവത്തിന്റെ പുരോഹിതനാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ഓരോ ജ്യോതിശാസ്ത്ര ജ്ഞനും ദൈവത്തിന്റെ പുരോഹിതരാ ണെന്നും പ്രപഞ്ചമാകുന്ന പുസ്തകത്തെ വന്ദിക്കേണ്ടവരാണെന്നും അവരുടെ കണ്ടുപിടുത്തങ്ങള്‍ അവരുടെ ബുദ്ധിവൈഭവത്തെ ഉയര്‍ത്തിക്കാട്ടാനുള്ളതല്ല മറിച്ച് ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണ് എന്നുമാണ് ഇദ്ദേഹം തന്റെ സഹ ശാസ്ത്രജ്ഞരോട് പറയാറുള്ളത്.

പ്രപഞ്ച പുസ്തകത്തിലെ ദൈവത്തിന്റെ പുരോഹിതന്‍ എന്ന ശ്ലോകം കെപ്ലറിന്റെ പ്രസിദ്ധമായ 'എപ്പിറ്റം' എന്ന പുസ്തകത്തില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org