
അച്ചന്‍കുഞ്ഞ്
നിങ്ങള്‍ വാശി പിടിക്കുന്നവരാണോ?
പിടിവാശികള്‍ ഒരു വീട്ടിലുണ്ടാക്കുന്ന പുകിലുകള്‍ ഊഹിക്കാല്ലോ! യാക്കോബ് പിടിക്കുന്ന ഒരു വാശിയെക്കുറിച്ച് ചിന്തിച്ചാലോ?
ബൈബിള്‍ എടുത്തു KISS ചെയ്ത് ഉല്‍പത്തി 32:22-32 വായിച്ചോളൂ...
യാക്കോബ് ദൈവവുമായി WRESTLING ലാണ്. തന്നെ BLESS ചെയ്യാണ്ട് വിടൂല്ല എന്നാണ് യാക്കോബിന്റെ വാശി. അവന്റെ വാശി കാരണം HIP ഉളുക്കി ഞൊണ്ടി നടക്കുന്നുണ്ട്. ഒടുക്കം CLIMAX-ല്‍ യാക്കോബിനു പുതിയൊരു പേര് നല്‍കി, അവനെ അനുഗ്രഹിച്ചു ദൈവം പോകും.
ആ പേര് ഉല്‍പത്തി 32:28-ല്‍ ഉണ്ട്. യാക്കോബിന്റെ പുത്തന്‍ പേര് കണ്ടുപിടിക്കാമോ കൂട്ടുകാരെ? ...................................................... എന്ന പേരിന്റെ അര്‍ഥം ദൈവവുമായി WRESTLING നടത്തുന്നവന്‍ എന്നാണ്.
നമ്മള്‍ യാക്കോബിനെപ്പോലെ ആവശ്യമുള്ള കാര്യങ്ങള്‍ക്കാണോ വാശി പിടിക്കാറുള്ളത്? എല്ലാ ദിവസവും മുടങ്ങാതെ പള്ളിയില്‍ പോകാന്‍ വാശി പിടിക്കാറുണ്ടോ? വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ നേരെ നില്‍ക്കാനും 'ഉള്ള സമയത്തോളം മുട്ടുകുത്താനും' കുര്‍ബാന പുസ്തകം ഉപയോഗിക്കാനും വാശി പിടിക്കാറുണ്ടോ? ജപമാല ചൊല്ലി പ്രാര്‍ഥിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍ വാശി പിടിക്കാറുണ്ടോ
ഉത്ഥിതനായ ഈശോയെ കണ്ടാലേ അടങ്ങൂ എന്ന് വാശിപിടിച്ച തോമാശ്ലീഹായെ ഓര്‍ക്കുന്നില്ലേ!! ദൈവാനുഗ്രഹങ്ങള്‍ ലഭിക്കാന്‍ ചില വാശികള്‍ നല്ലതാട്ടോ!!!
മനഃപാഠം ആക്കേണ്ട വചനം:
'യാക്കോബു മറുപടി പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല.' (ഉല്‍പത്തി 32:26)