ഫാ. ജോര്‍ജ് തേലേക്കാട്ട്
ഈശോ തന്റെ പഠനങ്ങളില്‍ ഉപയോഗിച്ചിരുന്ന പലതരത്തിലുള്ള പഠനരീതികള്‍, ആശയവിനിമയം നന്നായി നടത്തുവാന്‍ ഈശോയെ സഹായിച്ചിട്ടുണ്ട്.
ഒരു നല്ല ഗുരുവിനുവേണ്ട ഗുണങ്ങളിലൊന്ന്, ഉള്ളിലുള്ള ആശയം ഫലപ്രദമായി വിനിമയം ചെയ്യാനുള്ള കഴിവാണ്.
ഈശോയില്‍ അത് സമൃദ്ധമായി കാണാവുന്നതാണ്.
ഈശോയുടെ പഠനങ്ങളുടെ ഫലദായകത്വത്തെപ്പറ്റി വിവിധതരം വാക്കുകള്‍ സുവിശേഷങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.
'അത്ഭുതപ്പെട്ടു' (ലൂക്കാ 2:47; മര്‍ക്കോസ് 1:27), 'വിസ്മയഭരിതരായി' (യോഹന്നാന്‍ 5:20; മത്തായി 22:22), 'വാക്കുകളില്‍ മുഴുകി' (ലൂക്കാ 19:48) എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ്.
'ഈശോയുടെ മൗനം' പോലും പലപ്പോഴും കൂടുതല്‍ ശക്തിയുള്ളതായിരുന്നു.
ഈശോയുടെ വിചാരണവേളയില്‍ പുരോഹിതപ്രമുഖരുടെയും പീലാത്തോസിന്റെയും മുന്നില്‍ ഈശോയുടെ മൗനം അവരെ ആശ്ചര്യപ്പെടുത്തുന്നുണ്ട് (മത്തായി 27:14). ഫലപ്രദമായി ആശയവിനിമയം നടത്തേണ്ടത് കൃത്യമായ അധ്യാപനത്തിന് അത്യന്താപേക്ഷിതമാണ്.