ക്രിസ്ത്യന്‍ ആര്‍ട്ട് & ആര്‍ക്കിടെക്ചര്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
ക്രിസ്ത്യന്‍ ആര്‍ട്ട് & ആര്‍ക്കിടെക്ചര്‍

1) The Madonna and Child with Saints എന്ന ചിത്രം വരച്ചത്?

  • ഫാ. അഞ്ചേലിക്കോ

2) 'പിയാത്ത' എന്ന ശില്പം ആരുടെ സൃഷ്ടിയാണ്?

  • മൈക്കലാഞ്ചലോ

3) 'അവസാന അത്താഴം' (Last Supper) വരച്ച ചിത്രകാരന്‍?

  • ലിയനാര്‍ഡോ ഡാവിഞ്ചി

4) 'അന്ത്യവിധി' വരച്ച ചിത്രകാരന്‍?

  • മൈക്കലാഞ്ചലോ

5) 'മാതാവിന്റെ കിരീടധാരണം' (Coronation of the Virgin) എന്ന ചിത്രം വരച്ചത്?

  • അഞ്ചേലിക്കോ

6) 'സൃഷ്ടി' (Creation) എന്ന വിഖ്യാത ചിത്രത്തിന്റെ ചിത്രകാരന്‍?

  • മൈക്കലാഞ്ചലോ

7) ദാവീദ്, മോശ തുടങ്ങിയ പ്രശസ്ത ശില്പങ്ങള്‍ ആരുടെ കരവിരുതിനാല്‍ രൂപംകൊണ്ടതാണ്?

  • മൈക്കലാഞ്ചലോ

8) 'മോശ'യെന്ന ശില്പം പൂര്‍ത്തിയായപ്പോള്‍ അതിന്റെ സജീവത്വം കണ്ട് അതിനോട് സംസാരിക്കുക എന്നു പറഞ്ഞ ശില്പി?

  • മൈക്കലാഞ്ചലോ

9) മൈക്കലാഞ്ചലോ സിസ്റ്റൈന്‍ ചാപ്പലില്‍ എത്ര വര്‍ഷം ചിത്രകലാ ജോലിയിലേര്‍പ്പെട്ടു?

  • 11 വര്‍ഷം

10) സിസ്റ്റൈന്‍ ചാപ്പലിലെ ചിത്രങ്ങള്‍ വരച്ച നവോത്ഥാന കാലഘട്ടത്തിലെ പ്രസിദ്ധ ചിത്രകാരന്മാര്‍?

  • പെറുജീനോ, ബോട്ടിച്ചെല്ലി, റൊസ്സെല്ലി, സിഞ്ഞൊറെല്ലി, ജിര്‍ളാന്തോ, സാല്‍വയാത്തി എന്നിവര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org