ബന്ധുക്കള്‍ ശത്രുക്കള്‍

Season 1 | BIBLE HOMES | Episode 7
ബന്ധുക്കള്‍ ശത്രുക്കള്‍
Published on
  • അച്ചന്‍കുഞ്ഞ്

കര്‍ത്താവ് കാണിച്ചുകൊടുത്ത നാട്ടിലേക്ക് അബ്രഹാപ്പാപ്പ പോകുമ്പോള്‍ കൂടെ ആരൊക്കെ ഉണ്ടായിരുന്നു എന്ന് പറയാമോ കൂട്ടുകാരെ??

ബൈബിള്‍ ഒന്ന് KISS ചെയ്ത് ഉല്പത്തി 12:5 വായിച്ചു നോക്കിയേ... ക്ലൂ തരാം..

1. കെട്ട്യോള്ളാണെന്റെ മാലാഖ (WIFE)?

2. സഹോദരപുത്രന്‍ (NEPHEW)?

അബ്രഹാപ്പാപ്പയുടെയും സാറാമ്മയുടെയും കൂടെ ഉള്ളത് അബ്രാഹത്തിന്റെ സഹോദരന്‍ ഹാരാന്റെ മകന്‍ ലോത്താണ്. ദൈവം അവര്‍ക്കു ഒത്തിരി CATTLES ഉം GOLD ഉം SILVER ഉം ഒക്കെ കൊടുത്തു.

അയിനു?

വീടുകള്‍ കൂടി... ആളുകള്‍ കൂടി... CATTLES കൂടി... സ്ഥലം പോരാതെയായി... ഒരുമിച്ചു താമസിക്കാന്‍ പറ്റാത്ത വിധം അവര്‍ RICH ആയി... അതിന്റെ ഇടയ്ക്കു അബ്രഹാപ്പാപ്പയുടെയും ലോത്തിന്റെയും ഇടയന്മാര്‍ തമ്മില്‍ ഒന്ന് കോര്‍ത്തു. അപ്പൊ അബ്രഹാപ്പാപ്പ പറഞ്ഞ കാര്യമാണ് നമുക്ക് പഠിക്കാന്‍ ഉള്ളതും മനഃപാഠം ആക്കേണ്ടതും.

  • ഉല്പത്തി 13:8 'അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്‍മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്.'

പിന്നീട് നമ്മള്‍ കാണുന്നത് അവര്‍ പരസ്പര സമ്മതത്തോടെ വീതം വച്ച് പിരിയുന്നതാണ്.

നമ്മുടെയൊക്കെ വീടുകളില്‍ സ്വത്തു വിഭജനം വല്ലാത്ത ഒരു സീന്‍ ആകാറുണ്ടോ?

ഒരു സമയമാകുമ്പോള്‍ തറവാട്ടില്‍ ഒരുമിച്ച് താമസിച്ചിരുന്ന സഹോദരങ്ങള്‍ പരസ്പരം സ്‌നേഹിച്ചും സമ്മതിച്ചും മാനിച്ചും ആണോ വേര്‍പിരിയുന്നത്? നന്നായിട്ടാണെങ്കില്‍ വീട്ടുകാര് തമ്മിലുള്ള ബന്ധങ്ങള്‍ അത്രമേല്‍ കിടുവായിരിക്കും.

ഇന്നത്തെ ആക്ടിവിറ്റി മുകളിലത്തെ വചനം പഠിക്കുന്നത് മാത്രമാക്കണ്ട, നമ്മുടെ കസിന്‍സുമായിട്ടുള്ള ബന്ധങ്ങള്‍ ശോകം ആണോ എന്നുകൂടി ചിന്തിച്ചോട്ടാ!!!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org