പാപ്പന്റെ മധ്യസ്ഥ പ്രാര്‍ത്ഥന!!!

പാപ്പന്റെ മധ്യസ്ഥ പ്രാര്‍ത്ഥന!!!
Published on
  • അച്ചന്‍കുഞ്ഞ്

കര്‍ത്താവും അബ്രാപാപ്പനും തമ്മില്‍ നല്ല VIBE ആണ്. അതുകൊണ്ടാണ് താന്‍ ചെയ്യാന്‍ പോകുന്ന ഒരു കാര്യം പാപ്പനില്‍ നിന്ന് മറച്ചുവയ്‌ക്കേണ്ട എന്ന് കര്‍ത്താവ് തീരുമാനിക്കുന്നത്. അതെന്തു കാര്യം എന്നല്ലെ?

ബൈബിള്‍ എടുത്ത് KISS ചെയ്ത് ഉല്പത്തി 18:20-21 വായിച്ചോളൂ...

പാപ്പന്റെ കസിന്‍ ബ്രോ താമസിക്കുന്ന സോദോം ഗൊമോറ നഗരങ്ങള്‍ കുരുത്തക്കേടിന്റെ കൂടായതുകൊണ്ട് അവിടം വരെ പോയി തന്റെ സന്നിധിയില്‍ എത്തിയിട്ടുള്ള WORRIES ഒന്ന് SOLVE ചെയാനാണ് കര്‍ത്താവിന്റെ നടപ്പ്...

സംഗതി SCENE ആണെന്ന് പാപ്പന് മനസ്സിലായി. പാപ്പന്‍ പിള്ളേര്‍ക്കുവേണ്ടി മാധ്യസ്ഥം പറയാന്‍ തുടങ്ങി...

നഗരത്തില്‍ 50 നീതിമാന്മാര്‍ ഉണ്ടെങ്കില്‍ തന്റെ പിള്ളേരെ നശിപ്പിക്കാതിരിക്കുമോന്നു പാപ്പന്‍. ക്ഷമിക്കാന്‍ കര്‍ത്താവ് റെഡിയാണെന്ന് പറഞ്ഞെങ്കിലും പാപ്പന് അങ്ങ് വിശ്വാസം പോരാ... സോദോമും ഗൊമോറയും കുരുത്തക്കേടിന്റെ കൂടാണെ... പാപ്പന്‍ കര്‍ത്താവിന്റെ പിന്നാലെ കൂടി.

...45 പേരെയുള്ളുവെങ്കിലോ?

...40 പേരാണെങ്കിലോ?

...30 പേരെയുള്ളുവെങ്കിലോ?

...20 ആണെങ്കിലോ?

...10 എങ്കിലോ?

അവസാനം പത്തുപേരെപ്രതി നഗരം നശിപ്പിക്കുകയില്ല എന്ന് കര്‍ത്താവ് പാപ്പനോട് PROMISE ചെയ്തു.

പാപ്പന്‍ തന്റെ കസിന്‍ ബ്രോയ്ക്കും കുടുംബത്തിനുംവേണ്ടി കര്‍ത്താവിനോട് യാചിക്കുന്നതുപോലെ എത്രയോ പേരാണ് നമ്മള്‍ അറിയാതെ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്? നിങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി മാധ്യസ്ഥം പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? ഇങ്ങനെ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് മധ്യസ്ഥ പ്രാര്‍ത്ഥന.

മനപ്പാഠമാക്കേണ്ട വചനം:

  • 'നിങ്ങള്‍ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍'

(എഫേസോസ് 6:18മ).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org