അച്ചന്‍കുഞ്ഞ്
മഴക്കാലമൊക്കെ ആയതുകൊണ്ട് ആകാശത്തെ ഒരു വര്‍ണ്ണവിസ്മയം ശ്രദ്ധിച്ചു കാണുമല്ലോ... RAINBOW ഇഷ്ടപ്പെടാത്ത ആരും ഉണ്ടാവാന്‍ സാധ്യതയില്ല! മേഘങ്ങളില്‍ മഴവില്ല് കാണുമ്പോള്‍ ഓര്‍ക്കേണ്ട ഒരു ബൈബിള്‍ ഹോം ഉണ്ട്... ആരുടെ ആണെന്നല്ലേ?
ഉല്പത്തി പുസ്തകം 6 മുതല്‍ 9 വരെ അധ്യായങ്ങളില്‍ കാണുന്ന നോഹയുടേതാണ് ആ വീട്. നോഹയുടെ പ്രത്യേകത പറയാമോ?
ഉല്പത്തി 6:9 വായിച്ചോളൂ... നീതിമാന്‍, ആ തലമുറയിലെ കറയറ്റ മനുഷ്യന്‍, ദൈവത്തിന്റെ മാര്‍ഗത്തില്‍ നടന്നവന്‍...
അയിന് ???
കാര്യമുണ്ട് ട്ടോ... ഭൂമി മുഴുവന്‍ കുരുത്തക്കേടുകൊണ്ട് നിറഞ്ഞപ്പോള്‍ നോഹ മാത്രം കര്‍ത്താവിന്റെ ചങ്കായി ജീവിച്ചു. കുരുത്തക്കേടുകള്‍ക്ക് PUNISHMENT ആയി ഭൂമി മുഴുവന്‍ മഴവെള്ളപ്പാച്ചിലില്‍ വലഞ്ഞപ്പോള്‍ നോഹയും വീട്ടുകാരും ദൈവം പറഞ്ഞതുകേട്ട് പെട്ടകം പണിത് ആ സീനില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ദൈവം അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കി. അതിന്റെ അടയാളമായി ദൈവം സ്ഥാപിച്ചതാണ് RAINBOW!!!
നമ്മുടെ ചുറ്റുവട്ടത്തിലും ഇങ്ങനെ കുറെ വീട്ടുകാരെ കണ്ടിട്ടില്ലേ? ഇവരെ മനസ്സിലാക്കാന്‍ എളുപ്പമാണ്. പള്ളിയോടും പള്ളി കാര്യങ്ങളോടും അവര്‍ ആത്മാര്‍ത്ഥമായി സഹകരിക്കും... ദൈവം പറഞ്ഞത് ജീവിക്കുകയാണ് അവരുടെ HOBBY. ഇങ്ങനെ ജീവിക്കുന്നവരെ കളിയാക്കുന്നതാണ് നമ്മില്‍ ചിലരുടെ HOBBY. ഏതു വേണമെന്ന് നമുക്ക് തീരുമാനിക്കാം? ആദ്യത്തെ HOBBY തിരഞ്ഞെടുത്തവര്‍ പ്രളയം വന്നപ്പോള്‍ വെള്ളത്തിന്റെ മുകളിലും രണ്ടാമത്തെ HOBBY തിരഞ്ഞെടുത്തവര്‍ വെള്ളത്തിന്റെ താഴെയുമായി (RIP). എന്നതാണ് വാസ്തവം. ഇപ്പൊ മനസിലായോ നോഹ ഏതു കാറ്റഗറി ആണെന്ന്?
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നല്ല ഹൃദയം ഉള്ളതുകൊണ്ട് മഴവില്ലു പോലെ മനോഹരമായ ഒത്തിരി മനുഷ്യരെ നമ്മള്‍ കണ്ടു. വയനാട്ടിലെ എല്ലാ ഹോംസിനും വേണ്ടി ബൈബിള്‍ ഹോമിനോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. ബൈബിളിലെ 'ഗോള്‍ഡന്‍ റൂള്‍' ആയിക്കോട്ടെ ഇന്ന് നമ്മള്‍ മനഃപാഠമാക്കേണ്ട വചനം.
'മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍.'
(മത്തായി 7:12)