ആതിഥ്യം മുഖ്യം ബിഗിലെ!!!

Season 1 - Bible Homes - Episode 10
ആതിഥ്യം മുഖ്യം ബിഗിലെ!!!
Published on
  • അച്ചന്‍കുഞ്ഞ്

നമ്മുടെ വീട്ടില് ഒരു GUEST വന്നാല്‍ കൂട്ടുകാര് എന്താ ചെയ്യാ? അബ്രാപ്പാപ്പനും കസിന്‍ ബ്രോയും ചെയ്തത് എന്താണെന്ന് അറിയണമെങ്കില്‍ ബൈബിള്‍ എടുത്തു KISS ചെയ്തു ഉല്പത്തി 18 ഉം 19 ഉം വായിച്ചോളൂ...

നല്ല വെയിലത്ത് മൂന്നാളുകള്‍ നില്‍ക്കുന്നത് കണ്ടു പാപ്പന്‍ വാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് ഓടിച്ചെന്ന് അവരെ WELCOME ചെയ്തു. അവരുടെ കാലൊക്കെ കഴുകി (18:2) അവരെ മരത്തണലില്‍ വിശ്രമിക്കാന്‍ ഇരുത്തിയിട്ട് (18:4) സാറാമ്മയെക്കൂട്ടി നല്ല അപ്പവും ബീഫ് റോസ്റ്റും കൊടുത്തു അവരെ പരിചരിച്ചു (18:8).

പാപ്പന്റെ കസിന്‍ ബ്രോ ലോത്തും എഴുന്നേറ്റ് ചെന്ന് (19:1) അവരെ സ്വീകരിച്ച് വീട്ടിലേക്കു WELCOME ചെയ്തു. അവരുടെ കാലുകള്‍ കഴുകി (19:2) നല്ല DINNER കൊടുത്തു. തിരിച്ചു തെരുവിലേക്കു പോകാന്‍ പോയപ്പോള്‍ അതിനു സമ്മതിക്കാതെ വീട്ടില് STAY യും കൊടുത്തു (19:3). സോദോമിലെ തന്റെ നാട്ടുകാര് GUESTS നോട് മോശമായി പെരുമാറാന്‍ തുടങ്ങീപ്പോ ലോത്ത് അവരെ സംരക്ഷിച്ചു.

അതായതു കൂട്ടുകാരെ.... നമ്മുടെ ഭാരതീയ സങ്കല്പത്തില്‍ GUEST നെ ദൈവത്തെ പോലെയാണ് കരുതുന്നത്. നമ്മുടെ വീട്ടില്‍ GUEST വന്നാല്‍ നമ്മള്‍ എങ്ങനെയാണ് അവരെ സ്വീകരിക്കുന്നത്? ചില വീടുകളില്‍ വളരെ ഭംഗിയായി അതിഥികളായി വരുന്നവരെ കുട്ടികള്‍ സല്‍ക്കരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. KITCHEN ല്‍ പോയി കുട്ടികളാണ് ചെറിയ JUICE ഉണ്ടാക്കി എന്തേലും SNACKS ഒക്കെ എടുത്ത് അവര്‍ക്കു കൊടുക്കുന്നത്.

ഇന്നത്തെ വിചാരം നമ്മുടെ അഥിതി സല്‍ക്കാരം എങ്ങനെ ആണെന്ന് ചിന്തിച്ചാലോ? സംസാരിക്കാനുള്ള മടി, നാണം,... ഇതൊക്കെ മാറാന്‍ മാത്രമല്ല നല്ല ശീലങ്ങള്‍ പഠിക്കാനും അമ്മയെ ഒന്ന് സഹായിക്കാനും ഇതൊരു അവസരം ആണ് ട്ടോ!!!

മനഃപാഠം ആക്കേണ്ട വചനം:

'ആതിഥ്യമര്യാദ മറക്കരുത്. അതുവഴി, ദൈവദൂതന്‍മാരെ അറിയാതെ സല്‍ക്കരിച്ചവരുണ്ട്.'

(ഹെബ്രായര്‍ 13:2)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org