ഭക്തസാധനങ്ങളും ഭക്താഭ്യാസങ്ങളും

ഭക്തസാധനങ്ങളും ഭക്താഭ്യാസങ്ങളും

കൂദാശാനുകരണങ്ങളെ ഭക്താഭ്യാസങ്ങളുമായി ഒന്നായി കാണുന്നവരുണ്ട്. ഭക്താനുഷ്ഠാനങ്ങള്‍ പൊതുജനഭക്തിയാണ്. ഭക്താനുഷ്ഠാനങ്ങള്‍ വിശ്വാസികളുടെ മതാത്മകതയുടെ വ്യക്തിപരമോ ഏതെങ്കിലും പ്രത്യേക സമൂഹത്തിന്‍റെയോ സ്വാഭാവികമായ ആവിഷ്കരണമാണ്.

തിരുശേഷിപ്പുവണക്കം, നൊവേനകള്‍, തീര്‍ത്ഥാടനങ്ങള്‍, പ്രദക്ഷിണങ്ങള്‍, സ്ലീവാ പാത, ജപമാല, മെഡലുകള്‍ തുടങ്ങിയ പ്രാര്‍ത്ഥനകളും ഭക്തസാധനങ്ങളുമെല്ലാം ഭക്താനുഷ്ഠാനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഭക്താനുഷ്ഠാനങ്ങള്‍ കൂദാശകള്‍ക്കോ കൂദാശാനുകരണങ്ങള്‍ക്കോ ലിറ്റര്‍ജിക്കോ പകരമാവുകയില്ല. "ഈ അനുഷ്ഠാനങ്ങള്‍ ആരാധനക്രമ കാലഘട്ടങ്ങള്‍ക്കനുരൂപമായും വിശുദ്ധ ആരാധനക്രമങ്ങളോട് അനുരൂപപ്പെടുത്തിയും അവയില്‍നിന്നുതന്നെ ഏതെങ്കിലും വിധത്തില്‍ രൂപംകൊടുത്തും സ്വഭാവത്താലേ അവയെ ബഹുദൂരം അതിശയിക്കുന്ന ആരാധനക്രമത്തിലേക്ക് ജനങ്ങളെ നയിക്കുകയും ചെയ്യത്തക്കവിധം ക്രമവത്കരിക്കേണ്ടിയിരിക്കുന്നു" (ലിറ്റര്‍ജി 13).

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org