ആധികാരികബോധനം [Authoritative Teaching]

Jesus's Teaching Skills - 18
ആധികാരികബോധനം [Authoritative Teaching]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

ഈശോ പഠിപ്പിച്ചിരുന്നത് ആധികാരികമായിട്ടായിരുന്നു. മലയിലെ പ്രസംഗത്തിന്റെ അവസാനം വിശുദ്ധ മത്തായി ശ്ലീഹാ തന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്:

'യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്' (മത്തായി 7:28).

ആ കാലഘട്ടത്തിലെ ഗുരുക്കന്മാര്‍ മറ്റു പലരെയും ഉദ്ധരിക്കുമായിരുന്നു. എന്നാല്‍ ഈശോ സംസാരിച്ചിരുന്നത് ഈശോയുടെ തന്നെ ബോധ്യങ്ങളായിരുന്നു. 'എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു' എന്നുള്ള ഈശോയുടെ വചനം ഇവിടെ പ്രസക്തമാണ് (മത്തായി 5:22; 28; 34; 39; 44; 6:25).

ദൈവവുമായുള്ള നിരന്തര സംഭാഷണമാണ് ആധികാരികമായി സംസാരിക്കാന്‍ ഈശോയെ പ്രാപ്തനാക്കിയത് (മര്‍ക്കോസ് 1:35; ലൂക്കാ 5:16). പ്രധാനപ്പെട്ട തീരുമാനങ്ങള്‍ക്കു മുമ്പെല്ലാം ദൈവവുമായി സംവദിക്കുന്ന ഈശോയെ നമുക്ക് സുവിശേഷത്തില്‍ കണ്ടുമുട്ടാം (ലൂക്കാ 3:21; 6:12; 9:18; 23:46).

ദൈവവുമായി പ്രാര്‍ഥനയില്‍ നിരന്തരം ബന്ധപ്പെടുവാനും ആധികാരികതയോടെ സംസാരിക്കാനും എല്ലാ ഗുരുക്കന്മാര്‍ക്കും സാധിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org