വി. ജോണ്‍ ഡമഷീന്‍
പരിശുദ്ധ കന്യകാമറിയം സമാധാനത്തില്‍ മരിച്ചുവെന്നും മൂന്നാം ദിവസം ശരീരവും ആത്മാവും സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. മരണസമയത്ത് തോമാശ്ലീഹ ഒഴികെയുള്ള എല്ലാ അപ്പസ്‌തോലന്മാരും ദൈവമാതാവിന്റെ മുറിയിലുണ്ടായിരുന്നുവെന്നും തോമാശ്ലീഹ എത്തിയശേഷം കുഴിമാടം അന്വേഷിച്ചപ്പോള്‍ അത് ഒഴിഞ്ഞു കിടന്നിരുന്നുവെന്നും പറയപ്പെടുന്നു. അതിനുശേഷമാണ് അവര്‍ മറിയം ആത്മശരീരത്തോടെ സ്വര്‍ഗാരോപണം ചെയ്യപ്പെട്ടുവെന്ന് വിശ്വസിച്ചു തുടങ്ങിയത്.
1950 നവംബര്‍ 1-ന് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ 'മൂനിഫിച്ചെന്തീസ്സിമൂസ് ദേവൂസ്' എന്ന ഡിക്രിയിലൂടെ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചു.
Abbey of the Dormition-Isaiah (Mount Zion) Basilica
സ്വര്‍ഗാരോപണ തിരുനാളിനെ പരി. കന്യകാമറിയത്തിന്റെ നിദ്രയുടെ തിരുനാള്‍ (Dormition of Mary) എന്നും വിളിക്കുന്നു. ജറുസലേമില്‍ സീയോന്‍ ഗേറ്റിനടുത്തായി Abbey of the Dormition എന്ന ബസിലിക്കയിലാണ് മാതാവിന്റെ സ്വര്‍ഗാരോപണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
അതിനാലാണ് ഉറങ്ങുന്ന (Dormition) മാതാവിന്റെ രൂപം ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. യേശു വിശുദ്ധ കുര്‍ബാന സ്ഥാപിച്ച മാളികമുറി (Upper Room) യുടെ അടുത്താണ് ഈ ദേവാലയം. ബെനഡിക്‌ടൈന്‍ സന്യാസിമാരാണ് ഇപ്പോള്‍ ഈ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നത്.