ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ശാസ്ത്രവും സഭയും - 2
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
Published on

ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ് ആരാണെന്ന് വല്ലപിടുത്തവുമുണ്ടോ? ഇല്ലെങ്കില്‍ ഓര്‍ത്തുവച്ചോ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ആപേക്ഷികതാ സിദ്ധാന്തത്തിന് രൂപം നല്‍കിയ ഭൗതികശാസ്ത്രജ്ഞന്‍. ഐന്‍സ്റ്റീനെ ഓര്‍ക്കുമ്പോള്‍ തന്നെ നമുക്കറിയാം E = MC2. അണുബോംബിന്റെ നിര്‍മ്മാണത്തിന് പിന്നിലുള്ള തത്വവും E = MC2 ആണ്. ആ കുറ്റബോധം മനസ്സില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ അവസാനനാളുകളില്‍ 1955 ല്‍, യുദ്ധത്തിനും അണുബോംബിനും എതിരേയുള്ള പ്രസംഗാവതരണം തയ്യാറാക്കിയത്. അതിനിടയില്‍ ഏപ്രില്‍ 18 നാണ് അദ്ദേഹം അന്തരിച്ചത്. ഭൗതികശാസ്ത്ര പഠനത്തിലൂടെ ദൈവത്തില്‍ എത്താന്‍ ഒരു പുതുവഴി വെട്ടിയ വ്യക്തിയാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.

ഐന്‍സ്റ്റീന്‍ ഒരു തത്വചിന്തകനും ശാസ്ത്രജ്ഞനുമായിരുന്നു. 'മതമില്ലാത്ത ശാസ്ത്രം അന്ധവും ശാസ്ത്രമില്ലാത്ത മതം മുടന്തുള്ളതുമാണ്' എന്ന ഐന്‍സ്റ്റീന്റെ വാചകം മനസ്സില്‍ ഓര്‍ത്തു വച്ചോ.

അവന് രണ്ടര വയസ്സുള്ളപ്പോള്‍ മുത്തച്ഛന്‍ ഒരു കോമ്പസ് കൊടുത്തു.

വര്‍ഷങ്ങള്‍ക്കുശേഷം ഐന്‍സ്റ്റീന്‍ തന്റെ ആത്മകഥയില്‍, ഈ കോമ്പസിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്; എല്ലാ കാര്യങ്ങള്‍ക്ക് പിന്നിലും എന്തോ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആ കോമ്പസ് എനിക്ക് അവബോധം നല്‍കി. ഒരു തരത്തില്‍ പറഞ്ഞാല്‍, ഓരോ ശാസ്ത്ര കണ്ടെത്തലും പ്രപഞ്ചത്തില്‍ ഒളിഞ്ഞിരിക്കുന്ന ദൈവീകരഹസ്യത്തിന്റെ കണ്ടെത്തലാണെന്നാണ് ഐന്‍സ്റ്റിന്‍ പറയുന്നത്.

നാം ജീവിക്കുന്ന ഈ ലോകത്തില്‍ കാണുന്ന എല്ലാ വസ്തുക്കളുടെയും പിന്നില്‍ നിഗൂഢതയുടെ ആഴമുണ്ട്. ഐന്‍സ്റ്റിന്റെ പ്രാപഞ്ചിക മിസ്റ്റിസിസം നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കവിയെയും മിസ്റ്റിക്കിനെയും ഉണര്‍ത്താന്‍ ക്ഷണിക്കുന്ന ഒരു സംഭവമാണ്.

അദ്ദേഹം പറയുന്നു: സ്പിനോസ എന്ന തത്വശാസ്ത്രജ്ഞന്റെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. കാരണം ആ ദൈവം നിലനില്‍ക്കുന്നവയിലൂടെ സ്വയം വെളിപ്പെടുത്തുന്നതുകൊണ്ട്.

ഐന്‍സ്റ്റീന്റെ മതം, ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും താത്വിക അന്വേഷണങ്ങളിലൂടെയും വൈയക്തികമായ അനുഭവങ്ങളിലൂടെയും രൂപവല്‍ക്കരിക്കപ്പെട്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org