മരണാനന്തരമുള്ള കര്‍മ്മങ്ങള്‍

മരണാനന്തരമുള്ള കര്‍മ്മങ്ങള്‍

മൃതസംസ്‌കാരം അറിയിച്ചുള്ള മണി

7 വയസ്സിനു മുകളിലുള്ളവരുടെ മരണത്തിന് - 1-2, എന്ന ക്രമത്തില്‍ 3 പ്രാവശ്യം 7 വയസ്സിനു താഴെയുള്ളവരുടെ മരണത്തിന് - ഒറ്റയായി 9 മണികള്‍ വൈദികന്റെ മരണത്തിന് - 1-3 എന്ന ക്രമത്തില്‍ 5 പ്രാവശ്യം മെത്രാന്‍ കാലം ചെയ്താല്‍ - 2-3 എന്ന ക്രമത്തില്‍ 5 പ്രാവശ്യം മാര്‍പാപ്പ കാലം ചെയ്താല്‍ - 3-4 എന്ന ക്രമത്തില്‍ 5 പ്രാവശ്യം

വലിയ ഒപ്പീസ് / ചെറിയ ഒപ്പീസ്

കാര്‍മ്മികന്‍ - വൈദികന്‍

ദൈവാലയത്തില്‍വച്ച് ചെല്ലുമ്പോള്‍ വിരിക്കുന്ന കറുത്ത വിരി കല്ലറയെ സൂചിപ്പിക്കുന്നു. സാധാരണ കുഴിമാടങ്ങളില്‍ ചെറിയ ഒപ്പീസുകളാണ് ചെല്ലുക. ആഘോഷമായി വലിയ ഒപ്പീസും ചെല്ലാറുണ്ട്.

അന്നീദ

സുറിയാനി പദത്തിനര്‍ത്ഥം 'മൃതിയടഞ്ഞവന്‍' എന്നാണ്. മരണമടഞ്ഞ ഉടനെ മരിച്ച വ്യക്തിക്കു വേണ്ടി വൈദികന്‍ നടത്തുന്ന ചെറിയ പ്രാര്‍ത്ഥനാശുശ്രൂഷയാണ് ഇപ്പോള്‍ അന്നീദ എന്നു പറയുന്നത്.

മന്ത്ര (പുലയടിയന്തിരം)

മരണമടഞ്ഞതിന്റെ നിശ്ചിതദിവസത്തിനു (7, 9, 11, 13, 41) ശേഷമാണ് പുലയടിയന്തിരം നടത്തുക. പുലയടിയന്തിരത്തിന് മൂന്നു ഘട്ടങ്ങളാണുള്ളത്

(1) ദൈവാലയത്തില്‍ വി. കുര്‍ബാനയോടെ ആരംഭിക്കുന്നു

(2) സെമിത്തേരി സന്ദര്‍ശനവും പ്രാര്‍ത്ഥനകളും

(3) വീട്ടിലാണ് അവസാനഘട്ടം. വീട്ടിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം കുരിശുരൂപം ചുംബിക്കുകയും ജീരകം സ്വീകരിക്കുകയും നേര്‍ച്ചതുക സമര്‍പ്പിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന തുക മരിച്ചയാളുടെ ആത്മശാന്തിക്കുവേണ്ടി വി. കുര്‍ബാന ചൊല്ലുന്നതിന് ഉപയോഗിക്കുന്നു.

ശ്രാദ്ധം / ചാത്തം (മരണവാര്‍ഷികം)

മരണത്തിന്റെ വാര്‍ഷികദിനത്തില്‍ മരിച്ചയാള്‍ക്കുവേണ്ടി ദൈവാലയത്തിലും സെമിത്തേരിയിലും ഭവനത്തിലുമായി പ്രാര്‍ത്ഥനകള്‍ നടത്തുന്നു. പ്രാര്‍ത്ഥനകളില്‍ വ്യത്യാസമുണ്ടെങ്കിലും പുലയടിയന്തിരത്തിന്റെ ഘട്ടത്തിലും കര്‍മ്മങ്ങളിലും വ്യത്യാസമില്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org