റോമന്‍ ചക്രവര്‍ത്തി അഡ്രിയാന്റെ ഉത്തരവ്, AD 138

ചരിത്രത്തിലെ സഭ രണ്ടാം നൂറ്റാണ്ടില്‍
റോമന്‍ ചക്രവര്‍ത്തി  അഡ്രിയാന്റെ ഉത്തരവ്,  AD 138
Published on

റോമന്‍ ചക്രവര്‍ത്തി അഡ്രിയാന്റെ പ്രസിദ്ധമായ ഉത്തരവ് ഉണ്ട്. നിയമപ്രകാരമുള്ള വിചാരണ നടത്താതെ ക്രിസ്ത്യാനികളെ ശിക്ഷിക്കരുത് എന്ന കല്പന അദ്ദേഹം തന്റെ പ്രവിശ്യ ഗവര്‍ണര്‍മാര്‍ക്ക് നല്കിയത് ക്രിസ്ത്യാനികള്‍ക്ക് വലിയ ആശ്വാസമായി. ക്രിസ്ത്യാനികള്‍ ആയതിന്റെ പേരില്‍ മാത്രം കൊടിയ ക്രൂരതകളും മര്‍ദനങ്ങളും വധശിക്ഷ പോലും ഏല്‍ക്കേണ്ടി വരുന്ന സാഹചര്യം ആദിമ നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. മതസ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ടുള്ള ആദ്യ ഉത്തരവായി വേണമെങ്കില്‍ ഇതിനെ കാണാവുന്നതാണ്.

  • ബര്‍ കോഖ്ബയുടെ നേതൃത്വത്തില്‍ യഹൂദവിപ്ലവം

ആദ്യ റോമന്‍ - യഹൂദ വിപ്ലവം എ ഡി 66-73 കാലഘട്ടത്തില്‍ ആയിരുന്നു. അതിനിടയിലാണ് ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടത്. യഹൂദരുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നത് മിശിഹായാണെന്ന് സ്വയം കല്പിച്ചുകൊണ്ട് ബര്‍ കോഖ്ബയുടെ പേരില്‍ വിപ്ലവം നടന്നു (132-135). തുടക്കം വിജയിച്ചു എങ്കിലം ചക്രവര്‍ത്തി ഹഡ്രിയാന്റെ നേതൃത്വത്തില്‍ ഈ വിപ്ലവം റോമാക്കാര്‍ അടിച്ചമര്‍ത്തി. ഇതോടെ യഹൂദര്‍ ലോകം മുഴുവന്‍ പ്രവാസികളായി ചിതറേണ്ട സാഹചര്യം രൂപപ്പെട്ടു.

  • മൊണ്ടാനിസം

montanus എന്ന ആളുടെ പേരിലുള്ള പാഷണ്ഡതയാണ് ഇത്. ലോകാവസാനത്തെക്കുറിച്ചും പുതിയ ലോകത്തിലേക്കുള്ള രൂപമാറ്റത്തെക്കുറിച്ചും ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചുമൊക്കെ നിരന്തരം പ്രവചനം നടത്തിയിരുന്ന ഒരു കൂട്ടം വ്യക്തികളുടെ പ്രസ്ഥാനമായിരുന്നു ഇത്. ഒരുപാട് ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ഇത് വഴിതെറ്റിച്ചിട്ടുണ്ട്.

വിശ്വാസസംരക്ഷകരും രക്തസാക്ഷികളുമായ വി. ജസ്റ്റിനും വി. പോളിക്കാര്‍പ്പും ഈ നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്.

വിശുദ്ധ ജസ്റ്റിന്റെ മരണം AD 165 ലാണെന്നു കരുതപ്പെടുന്നു.

സ്മിര്‍ണയിലെ ബിഷപ് ആയിരുന്നു വി. പോളിക്കാര്‍പ്പ്. അദ്ദേഹം മരിച്ചത് AD 155 ലാണ് എന്ന് അനുമാനിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org