വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [3]

കാര്‍ലോ മരിയ അക്കുറ്റീസിന്റെ ജീവിതകഥ
വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [3]
Published on
  • ബാലനോവല്‍ [No 3]

  • നെവിന്‍ കളത്തിവീട്ടില്‍

കാര്‍ലോയുടെ സ്‌കൂള്‍ പഠനകാലത്തു തന്നെ ഒരേ സമയം വിദ്യാര്‍ത്ഥിയും അധ്യാപകനുമാകാന്‍ കാര്‍ലോയ്ക്കു സാധിച്ചു. കമ്പ്യൂട്ടറില്‍ പുതിയ പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്യാനും അതെ പോലെ തന്നെ കണക്കിലെ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ കുത്തിയിരുന്ന് ചെയ്തു തീര്‍ക്കാനും കാര്‍ലോയ്ക്കു വലിയ താല്പര്യം ആയിരുന്നു.

എന്നാല്‍ വലിയവര്‍ ചെയ്തുകൊണ്ടിരുന്ന ഇത്തരം കണക്കുകള്‍ എന്തിനാണ് നീ കഷ്ടപ്പെട്ട് പഠിക്കുന്നത് എന്ന അമ്മയുടെ ചോദ്യത്തിന് കാര്‍ലോയുടെ മറുപടി ഇങ്ങനെയായിരുന്നു, 'എന്റെ സ്‌കൂളിലെ ചില ചേട്ടന്മാര്‍ക്ക് ഈ കണക്കുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്, അവരെ പഠിക്കാന്‍ സഹായിക്കാനാണ് ഞാന്‍ ഇതൊക്കെ ചെയ്തു പഠിക്കുന്നത്.' എന്നാല്‍ കണക്കുവഴി ഉണ്ടായ സുഹൃത്തുക്കളെക്കാള്‍ എത്രയോ അധികമാണ് കമ്പ്യൂട്ടര്‍ പഠിക്കാന്‍ കാര്‍ലോയുടെ സഹായം തേടി വന്നത്.

കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലെങ്കില്‍ സമൂഹത്തില്‍ ഉള്‍വലിഞ്ഞു പോകുമെന്നായിരുന്നു കാര്‍ലോ മനസ്സിലാക്കിയിരുന്നത്. അത് എത്രമാത്രം ശരിയാണെന്നു ഇന്നത്തെ ഭാവി തലമുറ ശരിവയ്ക്കുന്നു. എന്നാല്‍ ഇതേ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കുട്ടികളും യുവാക്കളും തെറ്റായ വഴി തിരഞ്ഞെടുത്തത് കാര്‍ലോയെ സങ്കടപ്പെടുത്തി.

കാര്‍ലോയുടെ മരണശേഷം കാര്‍ലോ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ പരിശോധിച്ച ആളുകള്‍ പറഞ്ഞത് കാര്‍ലോ ആകെ ഉപയോഗിച്ചിരുന്ന സൈറ്റുകള്‍ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ളതും, വിശുദ്ധരുടെ ജീവിതത്തെക്കുറിച്ചുള്ളതും, വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ളതും, പരിശുദ്ധ കന്യകാ മറിയത്തെക്കുറിച്ചുള്ളതും ആയിരുന്നു എന്നാണ്.

കാര്‍ലോ നിര്‍മ്മിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള സൈറ്റും കാര്‍ലോ എത്ര പുണ്ണ്യപ്പെട്ട ബാലനായിരുന്നു എന്ന് തെളിയിക്കുന്നു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org