കാറ്റക്കിസം ക്വിസ്

കാറ്റക്കിസം ക്വിസ്

1. പൗലീനോസ് പാതിരി 1790-ല്‍ റോമായില്‍ വച്ച് പ്രസിദ്ധപ്പെടുത്തിയ വ്യാകരണ ഗ്രന്ഥത്തിന്‍റെ പേര് – സിദ്ധരൂപം.

2. സംസ്കൃതഭാഷയെയും സാഹിത്യസഞ്ചയത്തെയും കുറിച്ച് പൗലീനോസ് പാതിരി എഴുതിയ പ്രധാന കൃതികള്‍: – അമരകോശം, ബ്രാഹ്മണന്മാരുടെ മതവും ആചാരങ്ങളും

3. പൗലീനോസ് പാതിരി കേരളഭാഷയില്‍ എഴുതിയ പ്രധാന കവിതകള്‍ ഏത്: -ദേവഷള്‍ഗുണം, ത്രേസ്യാചരിതം

4. മലയാളത്തിലെ പഴഞ്ചൊല്ലുകളെക്കുറിച്ച് പൗലീനോസ് പാതിരി എഴുതിയ കൃതി: -Aclagia Malabarica

5. പൗലീനോസ് പാതിരിയുടെ പിന്‍ഗാമിയായി അറിയപ്പെടുന്നതാര്? -ഡോക്ടര്‍ ഗുണ്ടര്‍ട്ട്

6. 'അക്ഷരമാലാ വിസ്താരം' എന്ന മലയാള വ്യാകരണ കൃതി ആരുടേതാണ്? – പൗലീനോസ് പാതിരി

7. പൗലീനോസ് പാതിരിയുടെ കൃതികള്‍ എത്ര, ഏറ്റവും കൂടുതല്‍ എഴുതിയ ഭാഷ ഏത്? – 24 കൃതികള്‍, ലത്തീന്‍ഭാഷ

8. മാത്യൂസ് പാതിരി ഏത് മേഖലയിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയത്? – സസ്യശാസ്ത്രം

9. മാത്യൂസ് പാതിരി 1686-ല്‍ ഹോളണ്ടില്‍ വച്ച് പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന കൃതി? – ഹോര്‍ത്തൂസ് മലബാറിക്കൂസ്

10. മാത്യൂസ് പാതിരി സ്വന്തം കൈയിലെ പണംകൊണ്ട് കേരളത്തില്‍ നിര്‍മ്മിച്ച പള്ളി? – എറണാകുളത്ത് ചാത്യാത്ത് പള്ളി

11. ഇറ്റലിയിലെ പ്രസിദ്ധമായ വിയോലോത്തി എന്ന പ്രഭുകുടുംബത്തിലെ അംഗമായ മിഷനറി മെത്രാപ്പോലീത്ത ആര്? – ആഞ്ചലോ ഫ്രാന്‍സിസ് മെത്രാപ്പോലീത്ത

12. ആദ്യകാല കത്തോലിക്കര്‍ ആഞ്ചലോ ഫ്രാന്‍സിസ് മെത്രാപ്പോലീത്തായെ എങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്? – മാര്‍ത്തോമാ

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org