ഒരു രൂപ എവിടെ?

ഒരു രൂപ എവിടെ?
  • ഡോ. സി. വെള്ളരിങ്ങാട്ട്‌

കോളജില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ത്ഥികള്‍ പരീക്ഷയടു ത്തപ്പോള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കാന്‍ വേണ്ടി കോള ജിനടുത്ത് ഒരു മുറിവാടകയ്ക്ക് എടുത്ത് അവിടെ താമസമാക്കി. മുറിക്ക് വാടക മാസം മുപ്പത് രൂപ. മാസാവസാനം വാടക

നല്കാന്‍ ഓരോരുത്തരും പത്തു രൂപാ വീതം എടുത്ത് ഒരാളിന്റെ പക്കല്‍ കൊടുത്തു. അയാള്‍ മുറിയുടെ ഉടമയ്ക്ക് 30 രൂപ കൊണ്ടു പോയി കൊടുത്തു. അയാളതു വാങ്ങിയെങ്കിലും 25 രൂപ മതി എന്നു പറഞ്ഞ് അഞ്ച് രൂപ തിരിച്ചു നല്കി. അയാള്‍ അഞ്ചു രൂപ വാങ്ങി തിരിച്ചുപോന്നു. വഴിക്ക് ഒരു സോഡാ വാങ്ങിക്കുടിച്ചു; വില രണ്ടു രൂപ കൊടുത്തു. ബാക്കി മൂന്നു രൂപ മൂന്നു പേര്‍ക്ക് വീതിച്ചു നല്കി.

ഇനി കണക്ക് ഒന്നു കൂട്ടി നോക്കാം. ഒന്നു തിരിച്ചു ലഭിച്ചതി നാല്‍ ഒരാള്‍ക്ക് ചെലവ് 9 രൂപ. 3 പേര്‍ക്കും കൂടി 3x9=27 രൂപ. സോഡ് 2 രൂപ. അപ്പോള്‍ ആകെ ചെലവ് 27+2=29 രൂപ 30 രൂപ അല്ലേ കൊടുത്തത്? ഒരു രൂപ എവിടെ?

  • കടപ്പാട്: പാരീസിലെ റഷ്യന്‍ എംബസിയിലെ ഒരു പ്രസിദ്ധീകരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org