പുലരിക്കാഴ്ച

പുലരിക്കാഴ്ച

Published on

കാക്ക പറന്നു വരുന്നെന്നും
കാകാ പാടി പുലരിയിലും,
മൈന ചിലച്ചു നടപ്പെന്നും
നെല്‍മണി കൊത്തിപ്പാടത്തും…!
കൂകൂ കുഴല്‍ വിളി കൊമ്പെത്തും
കൂട്ടം കുയിലുകള്‍ കൗതുകവും,
പീലിവിടര്‍ത്തീട്ടാട്ടം കാണാം
മയിലുകള്‍ ചേലില്‍ മഴയെത്തും…!
പൂവനിയാകെ കുരുവികളും
പൂന്തേന്‍ നുകരും വണ്ടുകളും
പാട്ടും കൂത്തും കലപിലമേളോം
കാഴ്ചകളെന്നും അതിമധുരം….!

രാമചന്ദ്രന്‍ പുറ്റുമാനൂര്‍

logo
Sathyadeepam Online
www.sathyadeepam.org