രോ​ഗങ്ങൾ വിളമ്പുന്ന ഭക്ഷണശാലകൾ

Published on

തട്ടുകടകള്‍, ടീ സ്റ്റാള്‍, നാടന്‍ ഭക്ഷണശാല, ഹോട്ടല്‍, റെസ്റ്റോറന്‍റ്, ഫുഡ് കോര്‍ട്ട് എന്നീ നാമങ്ങളില്‍ പാതയോരങ്ങളില്‍ കാണുന്ന ഈ സ്ഥാപനങ്ങള്‍ രോഗങ്ങള്‍ വിളമ്പുന്ന കാര്യത്തില്‍ മുന്നിട്ടുനില്ക്കുന്നു. പെട്ടെന്നു വിശപ്പ് മാറ്റാനുള്ള ധൃതിയും ചെലവു കുറവും ഏവരെയും ഈ ഭക്ഷണശാലകളിലേക്ക് ആകര്‍ഷിക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന വെടിപ്പും വൃത്തിയുമില്ലാത്ത പാചകമുറിയില്‍ അറപ്പുളവാക്കുന്ന കാഴ്ചകളാണു നാം കാണുക. വൃത്തിയാക്കാത്ത തീന്‍മേശ, വൃത്തിയായി കഴുകാത്ത പ്ലേറ്റുകളും ഗ്ലാസുകളും, പറന്നു നടക്കുന്ന ഈച്ചകള്‍, ചിതറിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഇതെല്ലാം ശരാശരി ഹോട്ടലുകളിലെ സാധാരണ ദൃശ്യങ്ങള്‍. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ഭാഷയില്‍ കേരളത്തിലെ ഏതാണ്ട് 70 ശതമാനം ഹോട്ടലുകളുടെയും സ്ഥിതി ഇതുതന്നെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org