തിബേരിയൂസ് സീസര്‍

തിബേരിയൂസ് സീസര്‍

പ്രശസ്ത ചിത്രകാരനായിരുന്ന ലിയോണാര്‍ഡോ ഡാവിഞ്ചിയെക്കുറിച്ചുള്ള ഈ കൊച്ചു സംഭവം നിങ്ങള്‍ പലരും കേട്ടിട്ടുണ്ടാകും. ഡാവിഞ്ചി തന്റെ അനശ്വരചിത്രമായ 'അന്ത്യഅത്താഴം' വരച്ചു കൊണ്ടിരിക്കുമ്പോള്‍ അവരുടേതായ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന ഒരു മനുഷ്യനുമായി പരുഷവാക്കുകള്‍ സംസാരിക്കാനും ദേഷ്യപ്പെടുവാനും തുടങ്ങി. തിരികെ വന്ന് ആ ചിത്രം പൂര്‍ത്തിയാക്കാനായി ബ്രഷ് എടുത്തെങ്കിലും യേശുവിന്റെ മുഖം വരയ്ക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന് നന്നായി ചെയ്യുവാനോ പൂര്‍ത്തിയാക്കുവാനോ സാധിച്ചില്ല. അദ്ദേഹം തന്റെ പെയിന്റിംഗ് ഉപകരണങ്ങളെല്ലാം അവിടെ ഉപേക്ഷിച്ചിട്ട്, താന്‍ ദേഷ്യപ്പെട്ട ആ വ്യക്തിയെ ചെന്നു കണ്ട് ക്ഷമ ചോദിക്കുകയും തനിക്ക് മാപ്പു നല്‍കിയെന്ന് പൂര്‍ണ്ണബോധ്യം വരുത്തുകയും ചെയ്തു. തിരികെ വന്ന് യേശുവിന്റെ മുഖം വരച്ച് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് വളരെ എളുപ്പം സാധിച്ചു എന്നാ ണ് പറയുന്നത്.

തെറ്റ് ചെയ്യുക മനുഷ്യസഹജമാണ് മാപ്പു നല്‍കുന്നത് ദൈവികവും. മറ്റൊരാളുടെ ഏതൊരു തെറ്റും വലിയ മനസ്സോടുകൂടി ക്ഷമിക്കുവാനുള്ള കഴിവാണ് മാപ്പു നല്‍കല്‍ എന്നത്. ദൈവം നല്‍കുന്ന വലിയൊരു ദാനം തന്നെയാണിത്.

ദൈവത്തിന്റെ ഭാഗത്തുനിന്ന് വലിയ മോചനവും ആശ്വാസവും ഇരുകൂട്ടര്‍ക്കും ലഭിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടെ അനുഗ്രഹവും. കോപം പോലുള്ള വികാര ങ്ങള്‍ തോന്നുക എന്നത് വളരെ സ്വാഭാവികമാണ്. എന്നാല്‍ നമ്മോട് മാന്യതയില്ലാതെ പെരുമാറുന്ന വ്യക്തികളോട് മര്യാദപൂര്‍വം പെരുമാറാന്‍ സാധിക്കുക എന്നത് തികച്ചും കുലീനമായ ഭാവമാണ്. അതിനായി നാം കൂടുതല്‍ ശ്രമി ക്കുമ്പോള്‍ ആ വ്യക്തിയെ സ്വീകാര്യനും സ്‌നേഹിക്കപ്പെടുന്നവനും ആക്കാന്‍ നമുക്ക് സാധിക്കുന്നു എന്ന് മാത്രമല്ല നമ്മുടെ സൗ ഹൃദ വലയത്തിലേക്ക് അയാളെ ചേര്‍ക്കാന്‍ കൂടി നമുക്ക് കഴിയുന്നു. സ്‌നേഹപൂര്‍വ മായ പെരുമാറ്റം നമ്മുടെ സൗന്ദര്യം തന്നെ വര്‍ധിപ്പിക്കുന്നു എന്ന് കേട്ടിട്ടില്ലേ. പരസ്പ രം ആദരിക്കുകയും അഭിനന്ദിക്കുകയും ചെ യ്യുന്ന വ്യക്തികളുടെ സംരംഭങ്ങള്‍ വേഗം വളരുകയും ആരോഗ്യകരമായ ബന്ധങ്ങളെ വളര്‍ത്താന്‍ സാധിക്കുകയും സന്തുഷ്ടയും സമാധാനവും അവരുടെ മുഖത്ത് കാണപ്പെ ടുകയും ചെയ്യുന്നു.

യഥാര്‍ത്ഥ സ്‌നേഹത്തിന്റെ മറ്റൊരു പ്രത്യേകത നിര്‍ഭയത്വം കാണാന്‍ സാധിക്കും എന്നതാണ്. അത് നിസ്വാര്‍ത്ഥവുമാണ് സ്‌നേഹിക്കപ്പെടുന്ന ആളിനെ ആദരിക്കുകയും ഒന്നും ആവശ്യപ്പെടാ തെ അയാള്‍ക്കുവേണ്ടി നന്മ ചെയ്യുക എന്നത് സ്‌നേഹത്തിന്റെ സവിശേഷതയാണ്. ഇത്തരം സ്‌നേഹത്തില്‍ വളര്‍ന്നവര്‍ക്കു മാത്രമേ അസൂയ, വെറുപ്പ്, പരദൂഷണം എന്നിങ്ങനെയുള്ള അടിസ്ഥാ നപരമായ തിന്മകളില്‍ നിന്നും മാറി നില്ക്കാന്‍ സാധിക്കുകയുള്ളൂ. അസൂയ അസ്ഥികളെ ജീര്‍ണ്ണി പ്പിക്കുന്നു എന്ന തിരുവചനം നാമോര്‍ക്കണം. സ്‌നേഹിക്കാനുള്ള വലിയ കഴിവുകളോടുകൂടിയാ ണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. മറ്റെല്ലാ നെഗറ്റീവായ വികാരങ്ങളും മനുഷ്യന്റെ തന്നെ സൃഷ്ടിയാണ്.

ബൈബിള്‍ ചരിത്രത്തിലെ പഴയ നിയമകഥയില്‍ നാം കാണുന്നുണ്ട് കായേന്‍ ആബേലിനെ അസൂയ മുത്തു കൊന്നുകളയുന്നത്. സ്വന്തം സഹോദരനാണ ന്ന കാര്യം പോലും മറന്നിട്ടാണ് ഈ കൊലപാതകം നടക്കുന്നത്. അസൂയ എന്ന വികാരം നമ്മെ കോപ ത്തിലേക്ക് നയിക്കുകയും കോപം നിയന്ത്രിക്കാന്‍ പറ്റാ തെ രക്തബന്ധമാണെന്നു പോലും നോക്കാതെ കൊലപാതകങ്ങളിലേക്ക് വരെ എത്തുന്ന എത്രയോ സംഭവങ്ങള്‍ ഇന്നത്തെ ലോകത്തില്‍ നാം കാണുന്നു. അതുകൊണ്ട് കുഞ്ഞുനാളില്‍ തന്നെ മനസ്സിനെ

പരിശുദ്ധമായി സൂക്ഷിക്കുകയും, നല്ല വികാരങ്ങളും കാഴ്ചപ്പാടുകളും നമ്മില്‍ വളര്‍ത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇപ്പോള്‍ എല്ലാ ഇടവകകളി ലും ആദ്യകുര്‍ബാന സ്വീകരണം നടക്കുന്ന സമയമാ ണല്ലോ. ഈശോ നമ്മുടെ ഹൃദയത്തില്‍ വന്നു കഴിയു മ്പോള്‍ നമ്മള്‍ മറ്റൊരു വ്യക്തിയായി മാറുന്നു കുമ്പ സാരം എന്ന കൂദാശയിലൂടെ അനുദിനം ഉള്ള നമ്മുടെ പാപങ്ങളെ അതിന്റെ വേരോടെ പറിച്ചു മാറ്റി വിശുദ്ധ ജീവിതം നയിക്കാന്‍ നമുക്കെല്ലാവര്‍ക്കും അവകാശ മുണ്ട്. അവധിക്കാലം കഴിഞ്ഞ് സ്‌കൂളിലേക്ക് നമ്മള്‍ തിരികെ പോകുമ്പോള്‍ നമ്മുടെ സ്വഭാവത്തിലും പെരു മാറ്റത്തിലും നല്ല മാറ്റങ്ങള്‍ നമ്മുടെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കാണാന്‍ സാധിക്കണം. അത് കൂടു തല്‍ നന്നായി പഠിക്കാനും പുതിയ സ്വപ്നങ്ങള്‍ കാണാനും നമ്മെ സഹായിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org