സത്യദീപം-ലോഗോസ് ക്വിസ് : No. 4

ജോഷ്വ (അദ്ധ്യായം 16, 17 & 18)
സത്യദീപം-ലോഗോസ് ക്വിസ് : No. 4
Q

ജോസഫിന്റെ സന്തതികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തി ആരംഭിക്കുന്നത് എവിടെ?

A

ജറീക്കോയ്ക്കു സമീപം ജോര്‍ദാനില്‍ തുടങ്ങുന്നു

Q

എഫ്രായിമിനുവേണ്ടി ഇന്നും അടിമവേല ചെയ്യുന്നത് ആര്?

A

കാനാന്യര്‍

Q

എഫ്രായിമിന് ഓഹരി നല്കിയശേഷം ഓഹരി നല്കിയത് ആരുടെ ഗോത്രത്തിനാണ്?

A

മനാസ്സെയുടെ ഗോത്രത്തിന്

Q

ഗിലയാദിന്റെ പിതാവിന്റെ പിതാവ്?

A

മനാസ്സെ

Q

തപ്പുവാദേശം ആരുടെ അവകാശമായിരുന്നു?

A

മനാസ്സെയുടെ

Q

തപ്പുവാപട്ടണം ആരുടെ അവകാശമായിരുന്നു?

A

എഫ്രായിമിന്റെ മക്കളുടെ

Q

കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ വലിയ ജനമായിരിക്കെ എന്തുകൊണ്ടാണ് ഒരു വിഹിതം മാത്രം തന്നത് എന്ന് ജോഷ്വയോട് ചോദിച്ചതാര്?

A

ജോസഫിന്റെ സന്തതികള്‍

Q

ഇസ്രായേല്‍ ജനം സമാഗമകൂടാരം സ്ഥാപിച്ചതെവിടെ?

A

ഷീലോയില്‍

Q

യൂദാ തന്റെ താമസം തുടരേണ്ടത് എവിടെ?

A

തെക്കുഭാഗത്ത്

Q

കര്‍ത്താവിന്റെ പൗരോഹിത്യം ഓഹരിയായി ലഭിക്കുന്ന ഗോത്രം?

A

ലേവിഗോത്രം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org