സത്യജിത് റായ് (1921-1992)

സത്യജിത് റായ് (1921-1992)

സിനിമാസംവിധാനയകനും ഇന്ത്യന്‍ സിനിമയെ ലോകസിനിമാഭൂപടത്തില്‍ പ്രതിഷ്ഠിച്ച പ്രതിഭാശാലിയുമായ സത്യജിത് റായ് കല്‍ക്കത്തയില്‍ ജനിച്ചു. ശാന്തി നികേതനിലായിരുന്നു പഠനം. റായ് 1947-ല്‍ കല്‍ക്കത്ത ഫിലിം സൊസൈറ്റി സ്ഥാപിച്ചു. വര്‍ഷങ്ങളോളം കുട്ടികളുടെ മാസികയായ 'സന്ദേശ്' എഡിറ്റ് ചെയ്തു. സംഗീതത്തില്‍ അവഗാഹമുള്ള റായ് 18 കഥാചിത്രങ്ങള്‍ക്കും 6 ഹ്രസ്വചിത്രങ്ങള്‍ക്കും സംഗീതം നല്കി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുള്ള റായിയുടെ നോവലുകള്‍ അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങളെപ്പോലെത്തന്നെ ബംഗാളികള്‍ക്കു പ്രിയങ്കരങ്ങളാണ്. 1980-ലെ ഫ്രഞ്ച് ലിജിയന്‍ ഓഫ് ഓണര്‍ റായിക്കു ലഭിച്ചു. 26 കഥാചിത്രങ്ങളും 6 ഹ്രസ്വചിത്രങ്ങളും റായി സംവിധാനം ചെയ്തു. പഥേര്‍ പാഞ്ചാലി, അപരാജിത, അപൂര്‍സന്‍സാര്‍, ദേവി, ചാരുലത, ജല്‍സാഘര്‍ എന്നിവയാണ് പ്രസിദ്ധമായവ. ബെര്‍ലിന്‍, കാന്‍, വെനീസ് എന്നിവയടക്കം 35 അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ റായിക്കു ലഭിച്ചു. 1978-ല്‍ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ചാപ്ലിന്‍, ബെര്‍ഗ്മാന്‍ എന്നിവരോടൊപ്പം എക്കാലത്തേയും മൂന്ന് ചലച്ചിത്രപ്രതിഭകള്‍ എന്ന നിലയില്‍ റായിയെ ആദരിച്ചു. അതേ വര്‍ഷം ഓക്സ് ഫോര്‍ഡ് സര്‍വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്കിയും ആദരിച്ചു. 1992-ല്‍ ആജീവനാന്തനേട്ടത്തിന് 'ഓസ്കാര്‍' ലഭിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org