
അപ്പന് എന്നെ സ്നേഹിക്കുന്നു
അമ്മയും എന്നെ സ്നേഹിക്കുന്നു
ചേട്ടനും ചേച്ചിയും കൂട്ടുകാരും ഒക്കെ
എന്നെ ഒരുപാട് സ്നേഹിക്കുന്നു
അവരൊക്കെ സ്നേഹിച്ചിട്ടും
ഇതുവരെയും കണ്ടില്ല ഞാന്‍ അവര്തന് ഹൃദയം.
തച്ചാ നീ സ്നേഹിക്കുന്നുവെന്ന് പറഞ്ഞില്ലേലും
നിന് ചിത്രത്തില്‍ ജ്വലിക്കുന്ന
എന്നെ നോക്കി പുറത്തിരിക്കുന്ന ഹൃദയം പറയാതെ പറയുന്നു
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
ഹൃദയം പുറത്താകുവാന്‍ കാരണം ഒന്നെയുള്ളൂ...
മറ്റുള്ളവര്‍ എന്നെ സ്നേഹിച്ചത് സ്വാര്‍ത്ഥമായി
നീ സ്നേഹിക്കുന്നത് നിസ്വാര്‍ത്ഥമായി