തിരികെ സ്‌കൂളിലേക്ക്

തിരികെ സ്‌കൂളിലേക്ക്

കോവിഡ് എന്ന മഹാമാരിയുടെ വരവോടെ, ഏകദേശം രണ്ടര വര്‍ഷത്തോളം വീടുകളില്‍ തന്നെ ചിലവഴിക്കാന്‍ നിര്‍ബന്ധിതരായ നമ്മുടെ കുഞ്ഞുങ്ങള്‍, വീണ്ടും വിദ്യാലയത്തിലേക്ക് യാത്രയാകുകയാണ് ജീവിതശൈലി തന്നെ മാറ്റിമറിച്ച കോവിഡിനെ അതിജീവിച്ച് വീണ്ടും സ്‌കൂളില്‍ തിരികെയെത്തുമ്പോള്‍, ഒരുപാട് ആകുലതകള്‍ നമ്മുടെ മാതാപിതാക്കളെ അലട്ടുന്നുണ്ട്.

സ്‌കൂളില്‍ പോയി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കുട്ടിക്ക് പനി വന്നു. ഇനി മുന്നോട്ട് എന്താകും അവസ്ഥ?

ഭയപ്പെടേണ്ട, ജൂണ്‍, ജൂലൈ മാസങ്ങള്‍ എപ്പോഴും വൈറല്‍ പനികള്‍ പടര്‍ ന്നു പിടിക്കുന്ന ഒരു സമയമാണ് കുറെ നാളുകളായി കുട്ടികള്‍ ഭവനങ്ങളില്‍ തന്നെയായിരുന്നതിനാല്‍ അസുഖങ്ങളും താരതമ്യേന കുറവായിരുന്നു. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ വര്‍ഷത്തില്‍ ആറു തവണ വരെ വൈറല്‍ പനികള്‍ സാധാരണമാണ്.

എങ്ങനെയുള്ള പനികളെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്?

- കടുത്ത പനി മൂന്നു ദിവസത്തിനുമേല്‍ നീണ്ടു നില്‍ക്കുക.

- പനിയോടു കൂടി ശക്തിയായ ശ്വാസംമുട്ടല്‍, ചുമ, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ശക്തിയായ ക്ഷീണം എന്നിവ അനുഭവപ്പെടുക.

ഈ അവസരങ്ങളില്‍ നിര്‍ബന്ധമായും ഡോക്ടറുടെ സഹായം തേടുക. സാധാരണ വൈറല്‍പനികള്‍, ചെറിയ ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളോടെ 3 ദിവസത്തിനുള്ളില്‍ തന്നെ കുറഞ്ഞു വരുന്നു.

എന്റെ കുഞ്ഞിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ എന്തു മരുന്നു നല്കണം?

പ്രതിരോധശക്തി അഥവാ Immunity വര്‍ദ്ധി പ്പിക്കാന്‍ മരുന്നില്ല എന്നതാണ് വാസ്തവം. ശരി യായ ഭക്ഷണശൈലിയും, ചിട്ടയായ ജീവിതരീതികളും മാത്രമാണ് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള ഏകമാര്‍ഗ്ഗം. വൈറ്റമിന്‍ സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്കുന്നത് ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായകമാണ്. അത്ഭുതമരുന്നുകളുടെയൊന്നും പുറകെ പോയി ആപത്തില്‍പ്പെടാതെ സൂക്ഷിക്കുക.

എന്തെല്ലാം കാര്യങ്ങളാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്.

  • പോഷകസമൃദ്ധമായ ആഹാരം നല്കുക.

  • തണുത്ത ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക.

  • പുറത്തുനിന്നും വാങ്ങിക്കുന്ന ആഹാരം പരമാവധി ഒഴിവാക്കുക.

  • ധാരാളം വെള്ളം കുട്ടികള്‍ക്കു നല്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.

  • പനിയോ, മറ്റു അസുഖങ്ങളോ ഉണ്ടെങ്കില്‍ സ്‌കൂളില്‍ അയയ്ക്കാതിരിക്കുക.

  • ചിട്ടയായ ലഘു വ്യായാമങ്ങള്‍ പ്രായമനുസരിച്ച് അവരെ പരിശീലിപ്പിക്കുക.

  • കൃത്യമായ വിശ്രമവും, ഉറക്കവും, ഉറപ്പാക്കുക.

  • കൊതുകു കടിയേല്ക്കാനിടയുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക.

ഒരുപാടു നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ദൈവാനുഗ്രഹത്താല്‍ വിദ്യാലയ ങ്ങളുടെ പടി ചവിട്ടാനുള്ള ഭാഗ്യം നമ്മുടെ കു ഞ്ഞുങ്ങള്‍ക്കു ലഭിച്ചു. ഇന്റര്‍നെറ്റും, മൊബൈലും, ടിവിയുമെല്ലാം ഉപേക്ഷിച്ച്, ആ നല്ല പഴയ നാളുകളിലേയ്ക്ക് നമ്മുടെ മക്കള്‍ തിരിച്ചെത്തിയിരിക്കുന്നു. തുടക്കത്തില്‍ പല തരത്തിലുള്ള വെ ല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം, എന്നാല്‍ കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കു വേണ്ടി, കരുതലോടെ അവരുടെ കൈകള്‍ പിടിച്ച് നമുക്കും നടന്നു നീങ്ങാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org