പപ്പീ… പ്രിയപ്പെട്ട പപ്പീ…

പപ്പീ… പ്രിയപ്പെട്ട പപ്പീ…
Published on

അഡോണ്‍ ജോര്‍ജ് എബി

പപ്പീ, ഞാനും നിന്നെ അങ്ങനെ വിളിച്ചോട്ടെ. നിന്നെക്കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞതുമുതല്‍ ഞാനും ആകെ സങ്കടത്തിലാ. എനിക്കും നിന്‍റെ പ്രായം തന്നെയാടാ പപ്പീ. നിന്നെപ്പോലെ ഒരു കുഞ്ഞനുജനും എനിക്കുണ്ട്. അവന്‍റെ കൂടെ കളിച്ചു നടക്കുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കും.

നീ എങ്ങനാടാ ഇത്രയേറെ വേദന സഹിച്ചേ. നിന്‍റെ അനിയനു വേദന ഉണ്ടാകരുതെന്നും കരുതിയാണോടാ എല്ലാ അടികളും നീ ഒറ്റയ്ക്കു സഹിച്ചേ. നീ വിശന്ന് തളര്‍ന്നുറങ്ങിയ രാത്രിയിലാണല്ലേ ഏറ്റവും കൂടുതല്‍ വേദനയും സഹിക്കേണ്ടി വന്നത്.

നിന്‍റെ അമ്മയ്ക്കുപോലും നിന്നെ സഹായിക്കാനായില്ലേടാ? എല്ലാ വേദനകളും സഹിച്ച് വേദനയില്ലാത്ത ലോകത്തേക്ക് പറന്നുപോയ നീ നിന്‍റെ അച്ഛന്‍റെ മടിയില്‍ ഒരു കുഞ്ഞുമാലാഖയായി ഇരിക്കുന്നുണ്ടാവുമല്ലേ. നിന്‍റെ കുഞ്ഞനുജന്‍ നിന്നെ ഓര്‍ത്ത് ഉറങ്ങാതെ കിടക്കുന്ന രാത്രികളില്‍ ആ കുഞ്ഞുകവിളില്‍ മുത്തം കൊടുക്കാന്‍ നീ വരുന്നുണ്ടാവുമല്ലേ.

പപ്പീ, നിന്നെ ഞാന്‍ ഒരിക്കലും മറക്കില്ലടാ…

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org