ചെറിയാച്ചന് പ്രണാമം

ചെറിയാച്ചന് പ്രണാമം

ജീസ് പി. പോള്‍

നേരായ കാര്യവും നേരിന്റെ വഴികളും
രേഖയായെഴുതിയും ഉദ്‌ഘോഷിച്ചും
വീര്യം പകരുന്നൊരിടയപ്രതീകമായാ
ട്ടിന്‍ കൂട്ടത്തിനാഹ്‌ളാദമേകിയീ നാട്ടി-
ല്‍വഴികാട്ടിയായൊരു വന്ദ്യ പുരോഹിതാ,

ചെറുതല്ലയീദുഃഖം, വിടപറയുന്നു വേ-
റിട്ട വഴികളില്‍ വിശ്വാസം കാത്തൊരാള്‍
യാത്രയാകുന്നു സ്വജീവനും പങ്കുവ-
ച്ചപരന്നു ജീവിതം നല്‍കിയ ന
ന്മതന്‍ രൂപമാം സത്യപുരോഹിതന്‍
പ്രതിഫലമാം സ്വര്‍ഗമേകട്ടെ നാഥന്റെ നി-
ണാംശം നിര്‍മലമാക്കട്ടെയാത്മവും
മംഗളമോതി യാത്രയാക്കുന്നിവര്‍
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായെന്നൊരപേക്ഷയും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org