തെയോഫിലൂസ്

തെയോഫിലൂസ്

തിരുവചന കഥാപാത്രങ്ങളില്‍ നേരിട്ട് പങ്കാളിത്തമില്ലെങ്കിലും തിരുവചനത്തില്‍ കുറിക്കപ്പെട്ട ഒരു പേരാണ് തെയോഫിലൂസ് (ലൂക്കാ 1:3, അപ്പ. 1:1). ലൂക്കായുടെ രണ്ട് ഗ്രന്ഥങ്ങളും ആരംഭിക്കുന്നത് തെയോഫിലൂസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ്. യേശുവിലൂടെ നിറവേറ്റപ്പെട്ട കാര്യങ്ങള്‍ ക്രമമായി തെയോഫിലൂസിനുവേണ്ടി വിവരിക്കുകയാണ് ലൂക്കാ. തുടര്‍ന്ന് നടപടി പുസ്തകത്തില്‍ ആദിമ സഭയില്‍ പരിശുദ്ധാത്മാവ് എപ്രകാരം പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹത്തെ എഴുതി അറിയിക്കുകയാണ് ഗ്രന്ഥകാരന്‍.

തെയോഫിലൂസ് എന്ന പേര് രണ്ട് സാധ്യതകള്‍ നല്കു ന്നുണ്ട്. ഒന്ന്: ഇത് ഒരു വ്യക്തിയെക്കുറിക്കുന്നു. രണ്ട്: ഇത് ഒരു പ്രതീകമാണ്. തെയോഫിലൂസ് ഒരു വ്യക്തിയാണ് എന്ന വ്യാഖ്യാനമാണ് ഇന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നത്. അന്ത്യോക്യയിലെ ഒരു പ്രധാനിയായിരുന്നു. 'ശ്രേഷ്ഠനായ തെയോഫിലൂസ്' സഭാപരമായോ രാഷ്ട്രീയപരമാ യോ സമൂഹത്തില്‍ ഉന്നത സ്ഥാനീയനും അതീവ സ്വാധീന മുള്ള ഒരു വിശ്വാസിയുമായതിനാലാവാം തന്റെ രണ്ട് പുസ്തകങ്ങളും തെയോഫിലൂസിനുവേണ്ടി ലൂക്കാ എഴുതിയത്.

സഭാ പിതാക്കന്മാര്‍ പലരും തെയോഫിലൂസ് എന്ന പേരിന്റെ രണ്ടാമത്തെ സാധ്യതയെ അംഗീകരിച്ചിരുന്നു. തെയോഫിലൂസ് എന്നത് ഒരു വ്യക്തിയല്ല മറിച്ച് ലൂക്കായുടെ വായനക്കാരനായ ഓരോ വിശ്വാസിയുടേയും പ്രതിനിധിയാണ്. തെയോഫിലൂസ് എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ അത് പ്രകടമാകുന്നുമുണ്ട്. തെയോസ് (ദൈവം), ഫിലോസ് (സ്‌നേഹം) എന്ന രണ്ട് ഗ്രീക്കു വാക്കില്‍ നിന്നും ഉണ്ടായിട്ടുള്ള തെയോഫിലൂസ് എന്ന പേരിനര്‍ത്ഥം 'ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവന്‍' എന്നാണ്. ഇതുതന്നെയാണ് ലൂക്കായുടെ രണ്ട് പുസ്തകങ്ങളുടെയും സംക്ഷിപ്തം. നല്ല ഇടയനായ യേശുവിലൂടെ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവനാണ് ഓരോ വിശ്വാസിയും. അതിനാല്‍ അവര്‍ക്കുേവണ്ടി ദൈവം രക്ഷയും ആത്മാവും നല്കുന്ന സംഭവങ്ങളുടെ പൂര്‍ ത്തീകരണമാണ് ലൂക്കാ വിവരിക്കുന്നത്. അങ്ങനെയെങ്കില്‍ ലൂക്കാ വിവക്ഷിക്കുന്ന തെയോഫിലൂസ്, വിശ്വസികളായ ഓരോ വ്യക്തികളുമാണ്. ഇനിമേല്‍ തിരുവചനം വായിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടത് ഇതാണ്; ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്ന തെയോഫിലോസ് ആകുന്ന എന്നോട് ദൈവം നേരിട്ട് സംസാരിക്കുന്നതാണ് വിശുദ്ധ ബൈബിള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org