പെന്‍സില്‍ ഹോള്‍ഡര്‍

പെന്‍സില്‍ ഹോള്‍ഡര്‍
Published on

സിനി ജോസ് അമ്പൂക്കന്‍

എളുപ്പത്തില്‍ ഒരു പെന്‍സില്‍ ഹോള്‍ഡര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?
പെന്‍സില്‍ ഹോള്‍ഡര്‍ ഒരു മിനിറ്റില്‍ ഉണ്ടാക്കാം.
എന്തൊക്കെ കരുതണം?
1) പ്ലാസ്റ്റിക് പാത്രം (ഒഴിഞ്ഞ ഐസ്‌ക്രീം, ജ്യൂസ്, തൈര് കപ്പുകള്‍ എന്തുമാകാം)
2) പെയിന്റ് (വാട്ടര്‍ കളര്‍/അക്രിലിക് കളര്‍)
3) പെയിന്റ് ബ്രഷ്
4) ടിഷ്യു പേപ്പര്‍/സ്‌പോഞ്ച്/പഴയ ബ്രഷ്
ഇനി തുടങ്ങിയാലോ…
പ്ലാസ്റ്റിക് പാത്രത്തിനു പുറമേ ഇഷ്ടമുളള നിറം പെയിന്റ് ചെയ്യുക. അത് ഒരു പ്രാവശ്യമല്ല, രണ്ട് പ്രാവശ്യം. ആദ്യത്തെ കോട്ട് ഉണങ്ങിയതിനുശേഷം രണ്ടാമത്തത് അടിയ്ക്കുക. ബേസ് കളര്‍ ഉണങ്ങിയതിനു ശേഷം ടിഷ്യു പേപ്പര്‍ / സ്‌പോഞ്ച് / പഴയ ബ്രഷ് ഏതെങ്കിലും ഒന്നുപയോഗിച്ച് പല കളറില്‍ മുക്കി പെയിന്റ് ചെയ്ത പ്ലാസ്റ്റിക് പാത്രത്തില്‍ പ്രസ്സ് ചെയ്യുക. സുന്ദരമായ പെന്‍സില്‍ ഹോള്‍ഡര്‍ റെഡി…

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org