കൂട്ടിലിട്ട സ്വപ്‌നങ്ങള്‍

കൂട്ടിലിട്ട സ്വപ്‌നങ്ങള്‍

(കുട്ടികളെ ചൂഷണത്തില്‍ നിന്നും രക്ഷിക്കൂ….
ജൂണ്‍ 12: ബാലവേലയ്‌ക്കെതിരായ ആഗോള ദിനാചരണം)

കഥ : ടോബിന്‍ വെട്ടുതോട്ടുങ്കല്‍

അമ്മയോടും അച്ചനോടുമൊക്കെ യാത്ര പറഞ്ഞിട്ട് ആബേല്‍ സ്‌കൂളില്‍ പോയി. അന്ന് പഠിപ്പിച്ചതെല്ലാം ശ്രദ്ധിച്ചിരിക്കുകയും ഇന്റര്‍വല്‍ സമയങ്ങളില്‍ തന്റെ കൂട്ടുകാരുമൊത്ത് കളിച്ചും ചിരിച്ചും ചെറുതായി വഴക്കുപിടിച്ചുമൊക്കെ പോന്നു. ക്ലാസ് കഴിഞ്ഞ് കൂട്ടുകാരുമൊത്ത് വീട്ടിലേയ്ക്ക് നടന്ന ആബേലിന്റെ ദേ ഹത്തേയ്ക്ക് ഒരു വണ്ടി വെള്ളം തെറിപ്പിച്ചു.
മുഖത്ത് ശക്തമായി വെള്ളം വീണ് ഞെട്ടി എണീറ്റപ്പോഴാണ് താന്‍ സ്വപ്നത്തിലായിരുന്നെന്ന് അവന് മനസ്സിലായത്.
"എഴുന്നേറ്റ് പണിക്ക് പോടാ. നീയൊക്കെ ഉച്ചവരെ കിടന്നുറങ്ങിയാല്‍ നിന്റെ വീട്ടീന്നാരെങ്കി ലും കൊണ്ടുവന്ന് കാശ് തരു മോ?" ഗോഡൗണിലെ മനസ്സാക്ഷിയറ്റ മനുഷ്യമൃഗങ്ങളുടെ ആട്ടും തുപ്പും. ആബേലിന്റെ കൂ ടെ കിടന്ന എല്ലാ പിള്ളേരെയും അടിച്ചും തൊഴിച്ചും എഴുന്നേല്‍ പ്പിച്ച് വിട്ടു അവര്‍. പാവം പിടിച്ച പിള്ളേരെ പിച്ച തെണ്ടിച്ചും എടു ത്താ പൊങ്ങാത്ത പണിക്കുവിട്ടു മാണ് അവര്‍ കാശ് ഉണ്ടാക്കുന്നത്. എന്നിട്ടോ, പിള്ളേര്‍ക്ക് കൊടുക്കുന്നത് അരവയറുപോലും നിറയാത്ത ഭക്ഷണവും കൂടാതെ കളക്ഷന്‍ കുറഞ്ഞാല്‍ ചട്ടുകം പഴുപ്പിച്ച് അടിയും.
അന്ന് രാവിലെയും റോഡിലൂടെ സ്‌കൂളിലേയ്ക്ക് നടന്നുപോയ കുട്ടികളെയും നോക്കി ആബേല്‍ കൊതിച്ച് നിന്നു. തനി ക്കും എന്നെങ്കിലുമൊക്കെ അതുപൊലെ പഠിക്കാന്‍ സാധിക്കുമെന്ന് അവന്‍ സ്വപ്നം കണ്ടു.
ചില്‍ഡ്രന്‍സ് പാര്‍ ക്കില്‍ പിച്ച തെണ്ടുക എ ന്നതായിരുന്നു അന്നത്തെ അവന്റെ ജോലി. രാവിലെ തന്നെ തനിക്കുമുമ്പേ പണിയ്ക്കിറങ്ങിയ സൂര്യനെയും മറച്ചു പിടിച്ചുകൊണ്ട് ഒരു ഭാ ണ്ഡക്കെട്ടും പിടിച്ച് അവന്‍ പാര്‍ ക്കിലേയ്ക്ക് ഓടി. വഴിയരികില്‍ മിഠായിയും ഐസ്‌ക്രീമുമൊക്കെ വില്‍ക്കുന്നുണ്ട്. അതൊക്കെ തനിക്ക് ഒരിക്കലും സഫലീകരിക്കാന്‍ കഴിയാത്ത സ്വപ്നമായതിനാല്‍ അവയെ ഒന്നു നോ ക്കി ചിരിച്ചു, പക്ഷെ അവര്‍ തിരി ച്ച് പുഞ്ചിരി സമ്മാനിച്ചില്ല.
ആബേല്‍ പാര്‍ക്കിനുള്ളില്‍ കയറിയിട്ട് തന്റെ ജോലി ആരംഭിച്ചു. പിച്ച തെണ്ടുന്നതിനിടയ്ക്ക് അവനൊരു കാഴ്ച കണ്ടു. താന്‍ രാവിലെ തന്റേതായി സ്വപ്നം ക ണ്ട അതേ അച്ചനും അമ്മയും ദൂരെ ഇരിക്കുന്നു. അവര്‍ക്ക് നടുവില്‍ ഒരു കൊച്ച്പയ്യനുമുണ്ട്. തന്റെ ദുരിതങ്ങള്‍ ഒക്കെ അവരോട് തുറന്ന് പറഞ്ഞാല്‍, അവര്‍ ചിലപ്പോള്‍ തന്നെ സഹായിക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചു. പ ക്ഷേ അവരിരിക്കുന്നിടത്ത് ചെ ല്ലാന്‍ സെക്യൂരിറ്റി സമ്മതിക്കില്ല. അതുകൊണ്ട് ഒരു പേപ്പറില്‍ എഴുതി സഹായം ചോദിക്കാം എന്നവന്‍ കരുതി. പക്ഷേ തനി ക്ക് എഴുതാനും വായിക്കാനും അറിയില്ലല്ലോ. കുറച്ചുനേരം ചി ന്തിച്ചതിനുശേഷം അവന്‍ തീരുമാനിച്ചു: എനിക്ക് രക്ഷപ്പെടണം.
രണ്ടും കല്‍പ്പിച്ച് അവരുടെ അടുത്തേയ്ക്ക് അവന്‍ ഓടി. പ ക്ഷെ സെക്യൂരിറ്റി അവനെ പിടി ച്ച് പാര്‍ക്കിനു പുറത്താക്കി. ഒരുപാട് സമയം അവന്‍ പുറത്തിരുന്നു. സമയവും അവനെ ഇന്ന് പ രീക്ഷിക്കുകയാണ്. കുറേകഴി ഞ്ഞ് ആ കുടുംബം പാര്‍ക്കിനു വെളിയില്‍ ഇറങ്ങുന്നതുകണ്ട് തനിക്ക് രക്ഷപ്പെടുവാനുള്ള അ വസാന കച്ചി തുരുമ്പെന്ന പ്രതീക്ഷയില്‍ അവന്‍ അവരുടെ പി ന്നാലെ ഓടി. കാറില്‍ കയറിയ അവര്‍ പിറകില്‍ നിന്നുളള ഉറക്കെയുള്ള നിലവിളി കേട്ട് തിരിഞ്ഞുനോക്കി. വള രെ വികൃതമായ മുഖവും ക്ഷീണിച്ച ശരീരവുമുള്ള അ വനെ കണ്ടപ്പോള്‍ അവര്‍ക്ക് അനുകമ്പ തോന്നി. അവന്‍ ഓടിവന്ന് കിതച്ചുകൊണ്ട് അ വരോട് ചോദിച്ചു: "സഹായിക്കണം."
പിറകിലുണ്ടായിരുന്ന വാഹ നം ധൃതികാണിച്ച് ഹോണ്‍ അടിച്ചുകൊണ്ടിരുന്നതിനാല്‍ അവന് ഒരു നൂറിന്റെ നോട്ടുകൊടുത്തിട്ട് അവര്‍ അവിടെനിന്നും പോയി.
നേരത്തെ പുഞ്ചിരിക്കാന്‍ മറന്നുപോയ മിഠായിയും ഐസ്‌ക്രീ മും ഇപ്പോള്‍ അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. പക്ഷേ അവന്‍ അ ടുത്തുള്ള ഒരു പുഴയുടെ അരികില്‍ പോയി അസ്തമി ച്ച തന്റെ പ്രതീക്ഷകള്‍ക്കൊപ്പം ആ നൂറിന്റെ നോട്ട് വെള്ളത്തിലൊഴുക്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org