മുട്ട മുറിക്കാമോ?

മുട്ട മുറിക്കാമോ?
Published on

മുട്ടവില്പനക്കാരിയുടെ പക്കല്‍ ഇന്ന് കുറച്ചു മുട്ടകളെ ഉണ്ടായിരുന്നുള്ളൂ. ചന്തയില്‍ ചെല്ലുന്നവര്‍ക്കൊക്കെ അവര്‍ സുപരിചിതയുമാണ്.

ഒരു പ്രത്യേക രീതിയിലാണ് അവരുടെ മുട്ട വില്പന. ആകെ കൈവശമുള്ള മുട്ടയുടെ പകുതിയോട് അരമുട്ട ചേര്‍ത്ത് അവര്‍ ഒന്നാമനു കൊടുക്കും. ഇന്നും അങ്ങനെ ചെയ്തു. ബാക്കിയുടെ പകുതിയോട് അരമുട്ട ചേര്‍ത്ത് രണ്ടാമത്തെ ആവശ്യക്കാരനു വിറ്റു.

പിന്നീടു ബാക്കി ഒരു മുട്ട മാത്രം.

അന്നേരം ആ സ്ത്രീ എത്ര മുട്ടയാണ് ചന്തയില്‍ വില്ക്കുവാനായി കൊണ്ടുവന്നത്?

ഉത്തരം:
ആകെ 7 മുട്ടകള്‍
(ഒന്നാമന് 31/2 + 1/2 = 4, ബാക്കി 3.
രണ്ടാമന് 11/2 + 1/2 = 2, ബാക്കി 1.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org