ഒരാള്‍ തന്റെ വീടിന്റെ മുറ്റത്തുനിന്ന് അല്പം മാറി ഒരു ചെറിയ കിണര്‍ കുഴുപ്പിച്ചു. അതിന് അപ്പുറത്തുള്ള പൊത്തുപിടിച്ച മരം വെട്ടിമാറ്റാന്‍ അയാള്‍ കോടാലിയുമായി പോയി. വലതുവശത്ത് മരം വീഴാന്‍വേണ്ടി ആ വശത്ത് മടവച്ച് മരത്തെ ആ വശത്തേക്ക് വീഴ്ത്തി. തന്റെ ആവാസകേന്ദ്രം നഷ്ടപ്പെട്ട ദേഷ്യത്തില്‍ മരത്തിന്റെ പൊത്തില്‍ നിന്നു ചാടി വന്ന പാമ്പ് മരം വെട്ടിയവന്റെ നേരേ തിരിഞ്ഞു. അയാള്‍ ഭയന്ന് വീട്ടിലേക്ക് ഓടി. പാമ്പ് അയാളുടെ പിന്നാലെ ഉണ്ട്. സമയം ലാഭിക്കാന്‍ അയാള്‍ കിണറിന് കുറുകെ ചാടി ചെന്ന് വീട്ടില്‍ കയറി. പിന്നാലെ വന്ന പാമ്പും ചാടി. പക്ഷേ, അക്കരെയത്തിയില്ല, കിണറ്റില്‍ വീണു.
കിണര്‍ കുഴിച്ച ജോലിക്കാര്‍ തിണ്ണയില്‍ വിശ്രമിക്കുകയായിരുന്നു. അവര്‍ വന്ന് എല്ലാം നോക്കി കണ്ടു. പാമ്പ് ചീറി പാഞ്ഞു വട്ടത്തില്‍ പായുന്നു. കിണറ്റില്‍ വച്ചിരുന്ന ഏണികൊണ്ട് പാമ്പിനെ കുത്തിക്കൊല്ലാന്‍ അവര്‍ ശ്രമിച്ചു. ഇതുകണ്ട മരംവെട്ടുകാരന്‍ എണീറ്റുവന്നു. അവനെ താന്‍ തന്നെ കുത്തിക്കൊല്ലാം, അവന്‍ തന്നെക്കൊല്ലാന്‍ പിന്നാലെ പാഞ്ഞു വന്നതല്ലേ എന്നു പറഞ്ഞ് ഏണി അവരില്‍ നിന്ന് വാങ്ങി ഓടുന്ന പാമ്പിനെ പല തവണ കുത്തി. ശക്തിയോടെ കുത്തിയതിനാലും ഏണി പഴഞ്ചനായതിനാലും അത് രണ്ടായി ഒടിഞ്ഞു കിണറ്റില്‍ വീണു. കൂടെ മരംവെട്ടിയവനും! ആരും കിണിറ്റില്‍ നിന്ന് രക്ഷപ്പെട്ടില്ല!
ക്ഷമ ഒരു പുണ്യമാണ്. പകരം വീട്ടാന്‍ പോകരുത്, ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം നല്കും. മുന്‍കോപിക്ക് ക്ഷമിക്കാന്‍ പ്രയാസമാണ്.