അമ്മമരം

സാനിയ പീറ്റര്‍, കാച്ചപ്പിള്ളി ഹൗസ്, പാറക്കടവ്
അമ്മമരം

ഒരു ദിവസം തോട്ടക്കാരന്‍ പതിവുപോലെ മരത്തിനു വെള്ളവും വളവും കൊടുത്തു. എന്നാല്‍ വേര് അതൊന്നും ഇലകള്‍ക്ക് ഭക്ഷണം പാകം ചെയാന്‍ കൊടുത്തില്ല. തന്നെ ആരും വിലവെക്കുന്നില്ല, അതു കൊണ്ടുതന്നെ താനും ഇനി ആര്‍ക്കും ഒന്നും കൊടുക്കില്ല എന്ന് തീരുമാനിക്കുന്നു. ഇത് അവന്‍ തുടര്‍ന്നു. പതിയെ പതിയെ അമ്മമരം വാടി തുടങ്ങി. ഇലകളെലാം കൊഴിഞ്ഞുപോയി.

ഇതുകണ്ട തോട്ടക്കാരന്‍ തളര്‍ന്നൊടിഞ്ഞ ഈ മരത്തെ മുറിക്കാന്‍ തീരുമാനിച്ചു. അമ്മമരം തന്റെ മകനായ വേരിനോട് പറഞ്ഞു: 'നീ ഈ ചെയ്യുന്നത് വിഡ്ഢിത്ത മാണ്. നിന്റെ ഈ വാശി മൂലം ഇല്ലാതാകുന്നത് നമ്മള്‍ എല്ലാവരുമാണ്. നീയില്ലാതെ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത് നീ മനസ്സിലാക്കണം. നിന്നിലൂടെ ആണ് നാം ഓരോരുത്തരും വളരുന്നത്. നീ ഈ പ്രവര്‍ത്തി തുടര്‍ന്നാല്‍ നാം എല്ലാവരും നശിക്കും.' ഇതുകേട്ട വേര് അമ്മ പറഞ്ഞത് ശരിയാണല്ലോ എന്നു ചിന്തിക്കുന്നു. തന്നിലൂടെ ആണ് എല്ലാവരും വളരുന്നത് എന്ന് അവന്‍ മനസ്സിലാക്കുന്നു. അങ്ങനെ അവന്‍ വെള്ളവും വളവും വലിച്ചെടുത്ത് ഇലകള്‍ക്ക് കൊടുക്കുന്നു. അവര്‍ അത് ഭക്ഷണമാക്കി എല്ലാവര്‍ക്കും കൊടുക്കുന്നു. അങ്ങനെ അമ്മമരം പഴയത് പോലെ തഴച്ചു വളര്‍ന്നു. പുതിയ പഴങ്ങള്‍ വന്നു. അങ്ങനെ അവര്‍ സന്തോഷത്തോടെ ജീവിച്ചു.

മരംവെട്ടാന്‍ വന്ന തോട്ടക്കാരന്‍ അത് പഴയതുപോലെ ആയതില്‍ സന്തോഷിച്ചു. അവന്‍ അതിനു കൂടുതല്‍ വെള്ളവും വളവും കൊടുത്തു. അവ ഉപയോഗിച്ച് മരം സന്തോഷത്തോടെ വളര്‍ന്നുവന്നു.

Related Stories

No stories found.