മിന്നല്‍ മുരളി തരുന്ന മിന്നലടികള്‍

മിന്നല്‍ മുരളി തരുന്ന മിന്നലടികള്‍

മാര്‍വലിന്റെയും ഡിസ്‌നിയുടെയും ഹോളിവുഡ് സൂപ്പര്‍ ഹീറോകളെ മാത്രം കണ്ടുശീലിച്ച നമുക്ക് ഇതാ മലയാളത്തില്‍ നിന്ന് നല്ല തനി നാടന്‍ സൂപ്പര്‍ ഹീറോ വരികയാണ്. മലയാളം പറയുന്ന, നാട്ടുമ്പുറത്തു ജനിച്ച, നമ്മുടേതായ സാഹചര്യങ്ങളില്‍ വളര്‍ന്ന എന്നാല്‍ കൊതിപ്പിക്കുന്ന അമാനുഷികതകളുള്ള മിന്നല്‍ മുരളി. ക്രിസ്മസ് രാത്രി നെറ്റ്ഫ്‌ളിക്‌സിലൂടെ ലോകമെമ്പാടും ഈ 'രക്ഷകന്‍' പിറന്നു. കണ്ടവര്‍ കണ്ടവര്‍ അവനു സ്തുതി പാടി. കാണാത്തവര്‍ കേട്ടറിഞ്ഞ് OTT ലേക്കും ടെലഗ്രാമിലേക്കും ഓടി. അങ്ങനെ ഞങ്ങള്‍ക്കുമുണ്ടെടാ സൂപ്പര്‍ ഹീറോ എന്ന് മാമന്റെ ജോസൂട്ടനെ പോലും നമ്മളും അഭിമാനത്തോടെ പറഞ്ഞു. കുറഞ്ഞ ബഡ്ജറ്റു കൊണ്ട് ബേസില്‍ വൃത്തിക്കെടുത്തു വച്ച പടത്തില്‍ ടോവിനൊയെയല്ലാതെ മറ്റൊരാളെ മിന്നല്‍ മുരളിയായി സങ്കല്‍പിക്കാന്‍ വയ്യാത്തവിധം ചേര്‍ന്നു നിന്ന കഥാപാത്രം. ഡാര്‍ക്ക് നൈറ്റും ജോക്കറുമൊക്കെ കണ്ടിഷ്ടപ്പെട്ട മലയാളികള്‍ക്കു മുന്നിലേക്ക് അതേപോലെ മനസ്സില്‍ കൊളുത്തു വലിക്കുന്നൊരു വില്ലനായി ഷിബു. എന്താണ് ഈ സിനിമ നമുക്കു തരുന്ന പോസിറ്റീവിറ്റി?

നമുക്കു ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യുന്ന, സാധാരണക്കാ രേക്കാള്‍ അതിസാധാരണ സിദ്ധികളും കഴിവുകളും കാണിച്ചു ഞെട്ടിക്കുന്ന, മനുഷ്യരുടെ ഓരോ ആവശ്യങ്ങളിലും പ്രശ്‌നങ്ങളിലും ദൈവദൂതനേപ്പോലെ വന്നു രക്ഷിക്കുന്ന, നാടിനെ കാക്കുന്ന ഒരു രക്ഷകനെ നമ്മളെല്ലാം മനസ്സു കൊണ്ട് ആഗ്രഹിക്കുന്നുണ്ടല്ലോ. ഒരു രക്ഷകന്‍ ഇമേജിനെ അത്രമാത്രം നമ്മുടെ മനസ്സ് ഇഷ്ടപ്പെടുന്നതുകൊണ്ടാണ ല്ലോ ബാറ്റ്മാനും, സൂപ്പര്‍മാനും, സ്‌പൈഡര്‍ മാനും, ടാര്‍സനുമൊക്കെ പുതിയ പാര്‍ട്ടുകളുമായി ഇന്നും വന്നുകൊണ്ടേ യിരിക്കുന്നത്. വില്ലനെ വിട്ട് നായകനെ സ്‌നേഹിക്കാന്‍ കാരണം അയാള്‍ എന്നും നന്മയുടെ കൂടെ നില്‍ക്കുന്നു എന്നതുകൊണ്ടാണ്. മനസ്സിലും നാട്ടിലും അവസാനം നന്മ യാണ് ജയിക്കേണ്ട തെന്ന് നമ്മള്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ്. പള്ളിക്കുന്നിലെ പുണ്യാളന്‍ നാട്ടുകാരു ടെ പ്രശ്‌നങ്ങളില്‍ രക്ഷകനായി അവതരിക്കുന്നത് ഇഷ്ടപ്പെട്ട, കണ്ണു നിറയുന്ന ഒരുപാടു ഗ്രാമീണരുടെ പിന്‍കഥയുണ്ട് ഇവിടെ. ആ കഥ ചൊല്ലിക്കൊടുക്കുന്ന അപ്പനും പറയുന്നത് ഒരു ഹീറോ ജനിക്കുന്നത് അയാള്‍ തന്റെ ജീവിതം പണയപ്പെടു ത്തിപ്പോലും ആര്‍ക്കൊക്കെയോ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴാണ് എന്നാണ്. ''നിന്നേക്കാള്‍ കരുത്തരായ പ്രതിയോഗികള്‍ നിനക്കുണ്ടാകും. പക്ഷേ നിന്നെ പ്രതീക്ഷയോടെ നോക്കുന്ന അനേകായിരം കണ്ണുകള്‍ ഉള്ളപ്പോ... നീ ജയിക്കണം എന്നു പ്രാര്‍ത്ഥിക്കുന്ന കുറേ മനസ്സുകള്‍ ഉള്ളപ്പോള്‍ നീ ജയിക്കുക തന്നെ ചെയ്യും.''

അമാനുഷിക സിദ്ധികള്‍ സമ്മാനിക്കുന്ന മിന്നലടിക്കു മുമ്പും, അതിനു ശേഷവും ഇത്തരം നന്മയോ ചിന്തയോ ഒന്നുമുള്ള ഒരാളായിരുന്നില്ല കുറുക്കന്‍ മൂലയിലെ ജെയ്‌സണ്‍. ''എന്റെ വാശി എന്റെ ജീവിതം എല്ലാം എന്റെ എന്റെ.... നിനക്കു നിന്നോടല്ലാതെ വേറാരോടെങ്കിലും എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടോടാ ജെയ്‌സാ'' എന്നു വീട്ടുകാര്‍ ചോദിക്കു മ്പോള്‍ പോലും ''എനിക്കതിന്റെ ആവശ്യമില്ല...ഈ നാട്ടുകാരു വല്ലോം എന്റെ കാര്യം അന്വേഷിക്കുന്നുണ്ടോ... ഇല്ലല്ലോ..'' എന്നാണ് മറുപടി. അവിടെ നിന്നും ഞാന്‍ എനിക്ക് എന്ന ചിന്തക ളൊക്കെ മനസ്സു കൊണ്ട് ഉപേക്ഷിക്കാ നും വേദനിക്കുന്ന മനുഷ്യരുടെ സങ്കടം കാണാനുമൊക്കെ അയാള്‍ തീരുമാനി ക്കുന്നിടത്താ ണ് മനസ്സു കൊണ്ടും അയാളൊരു സൂപ്പര്‍ ഹീറോ ആകുന്നത്. അത്ഭുതസിദ്ധികളും അമാനുഷികതയുമൊക്കെ സിനിമാറ്റിക് ആണെങ്കിലും ഒരു സാധാരണ മനുഷ്യനും ലൈഫില്‍ ഹീറോയാകാനുള്ള വഴി കൃത്യമായി തന്നെ സിനിമ തരുന്നുണ്ട്. എനിക്കുവേണ്ടി എന്ന സ്വാര്‍ത്ഥചിന്തകളില്‍ നിന്ന് മറ്റുള്ളവര്‍ ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനും, റിസ്‌ക് എടുക്കാനും, മനുഷ്യരുടെ സങ്കടങ്ങള്‍ കണ്ടു കണ്ണു നിറയാനുമൊക്കെ കഴിയുന്ന ഒരു മനസ് പതിയെ ഉണ്ടാക്കിയെടുത്താല്‍ തന്നെ ജീവിതത്തില്‍ മാറ്റത്തിന്റെ മിന്നലടി നിങ്ങള്‍ക്കും കിട്ടും. അത്തരം മിന്നലടികള്‍ കിട്ടുന്ന ഒരു മിന്നുന്ന വര്‍ഷമായിരിക്കട്ടെ ഈ 2022 !!!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org