മരം ഒരു വരം

മരം ഒരു വരം

അടുത്ത കാലത്തെ പഠനങ്ങള്‍ തെളിയിക്കുന്നത് ഒരു മരം ഒരു ദിവസം ചെയ്യുന്ന സേവനത്തിന്‍റെ ആകെ മൂല്യം ഏകദേശം 60 ലക്ഷം രൂപയാണ്. ഇങ്ങനെയെങ്കില്‍ വില കൊടുത്തു വാങ്ങാവുന്നതിലും അധികം സേവനങ്ങള്‍ മരങ്ങള്‍ ചെയ്യുന്നുണ്ട് എന്ന തിരിച്ചറിവിലേക്ക് മനുഷ്യസമൂഹം കടന്നുവരാത്തത് ഏറെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ഇതിനെല്ലാം നടുവിലും ആഗോളതാപനം എന്ന മഹാവിപത്തിനുള്ള ഏക മറുപടിയായി മരങ്ങളെ ഐക്യരാഷ്ട്രസംഘടന ഉയര്‍ത്തിക്കാട്ടുമ്പോഴും സ്വന്തമെന്ന് അവകാശപ്പെടാന്‍ ഒരു മരം അവശേഷിപ്പിക്കാതെ എല്ലാം നാം മൃതശൂന്യമാക്കി തീര്‍ത്തു എന്നത് വേദനാജനകമായ ഒന്നാണ്.

പൗരാണിക പാരമ്പര്യങ്ങള്‍ മരങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്കി എന്നു തിരിച്ചറിയണം. അതിന് ചരിത്രത്തിന്‍റെ ഏടുകളില്‍ നമ്മുടെ കണ്ണും കാതും എത്തിക്കേണ്ടതുണ്ട്.

ദശകൃപ സമാവാപി
ദശവാപി സമോഹൃത
ദശഹൃത സമപുത്രോ
ദശപുത്ര സമദ്രുമഃ

എന്നുവച്ചാല്‍ 10 കുളം = 1 നദി, 10 നദി = 1 സമുദ്രം, 10 സമുദ്രം = 1 പുത്രന്‍, 10 പുത്രന്മാര്‍ = 1 മരം

ഇത്രമാത്രം പ്രാധാന്യം പൗരാണികര്‍ മരത്തിനു നല്കുമ്പോള്‍ അതിന്‍റെ നൂറില്‍ ഒരംശം എങ്കിലും നല്കാന്‍ നമുക്കാവുന്നുണ്ടോ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org