ഈശോയ്‌ക്കൊരു കത്ത്

ഈശോയ്‌ക്കൊരു കത്ത്
Published on

ഏറ്റവും സ്‌നേഹം നിറഞ്ഞ ഈശോയെ...

അങ്ങേക്കു സുഖമാണോ? എനിക്ക് സുഖമാണ്. മാതാവിനും യൗസേപ്പിതാവിനും സുഖം തന്നെയാണോ? എനിക്ക് ഇന്ന് ഈശോയോട് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഉണ്ട്. ഇന്ന് ഞാന്‍ വളരെ സന്തോഷത്തിലാണ്. കാരണം ഞാന്‍ ഇന്ന് കുറെ നല്ല കാര്യങ്ങള്‍ ചെയ്തു. അമ്മയെ വീട്ടുജോലികളില്‍ സഹായിച്ചും അച്ഛനെ ജോലികളില്‍ സഹായിച്ചും ടി.വിയും ഫോണും കാണാതിരുന്നും അങ്ങനെ ഒരുപാട് ചെയ്തു. എന്റെ വീട്ടിലെ പൂന്തോട്ടത്തിലെ പൂക്കളെയും പൂവിലെ തേന്‍ നുകരാന്‍ എത്തുന്ന വണ്ടുകളെയും മനോഹരമായ വിവിധ തരം പൂമ്പാറ്റകളെയും കണ്ട് അവരുടെ ഭംഗി ആസ്വദിച്ചും അവരോടൊപ്പം കളിക്കുകയും ചെയ്തു. ഇന്ന കുടുംബപ്രാര്‍ത്ഥനയില്‍ എല്ലാരും ഒരുമിച്ചിരുന്നു അങ്ങയുടെ തിരുഹൃദയവണക്കമാസം ആചരിച്ചു കൊണ്ട് കുടുംബപ്രാര്‍ത്ഥന ഭംഗിയായി അവസാനിച്ചു. ഒരുമിച്ചിരുന്നു കളിയും തമാശയും പറഞ്ഞു ഭക്ഷണം കഴിച്ചു. എന്റെ ഈശോയെ ഞാന്‍ നിര്‍ത്തുകയാണട്ടോ, അങ്ങയുടെ കത്തിനു വേണ്ടി അങ്ങയുടെ മോള് കാത്തിരിക്കും

ഒന്ന് ഒത്തിരി സ്‌നേഹത്തോടെ,

അയന വി.ജെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org