ഈശോയ്‌ക്കൊരു കത്ത്

ഈശോയ്‌ക്കൊരു കത്ത്
Published on

പ്രിയപ്പെട്ട ഈശോയെ,

അങ്ങേയ്ക്ക് സുഖമാണോ? സുഖമാണെന്ന് വിശ്വസിക്കുന്നു. മാതാവും യൗസേപ്പും സ്വര്‍ഗ്ഗത്തിലെ മറ്റെല്ലാവരും എന്തെടുക്കുന്നു? അവര്‍ ക്കൊക്കെ സുഖം തന്നെയല്ലെ? സ്വര്‍ഗ്ഗത്തില്‍ ധാരാളം പുതിയ എന്‍ട്രികള്‍ ഉണ്ടാകും അല്ലേ? ഇവിടെ എല്ലാവര്‍ക്കും സുഖമാണ്. ഞങ്ങളെ പൊന്നുപോലെ സൂക്ഷിക്കുന്ന അങ്ങേയ്ക്ക് ആയിരം ആയിരം നന്ദിയുണ്ട്‌ട്ടോ. ഇവിടെ ധാരാളം പേര്‍ക്ക് പട്ടിണിയാ... അവര്‍ക്കും നല്ല നാളുകള്‍ വരുത്തണമേ എന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്നെയും ഈ ലോകത്തിലുള്ളവരേയും വഴിതെറ്റിക്കാതെ നോക്കണേ...

ഇവിടെ കൊറോണ കാരണം രണ്ട് വര്‍ഷത്തെ സ്‌കൂളിലെ കാലമാണ് പോയത്. എന്റേത് പിന്നെയും കുഴപ്പമില്ല എന്നു വിചാരിക്കാം. പക്ഷേ, എന്റെ കൊച്ചു അനിയത്തിമാര്‍ക്കും അനിയന്മാര്‍ക്കും അവര്‍ക്കും രണ്ടു വര്‍ഷം കഴിഞ്ഞിട്ടാണ് സ്‌കൂള്‍ മുറ്റം കാണുന്നത്. സ്‌കൂ ളില്‍ മാസ്‌കും വെച്ച് ഇരിക്കാന്‍ എന്തൊരു ബോറാണെന്നോ? ഈ കൊറോണ ഒന്നു വേഗം മാറ്റിതരണമേ. ഈശോയെ സാധനങ്ങള്‍ക്കൊക്കെ തീ പിടിച്ച വിലയാ. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് എന്തൊരു കഷ്ടപ്പാടാണെന്നോ? സാധനങ്ങള്‍ക്ക് വില കുറക്കാനുള്ള മഹാമനസ്‌കത മനുഷ്യര്‍ക്കു നല്കണേ... നല്ല മഴക്കാലമാണ്, നല്ല സുഖമാണ് മഴ പെയ്യുമ്പോള്‍... മൊ ബൈല്‍ അഡിക്ഷന്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ കൂടുന്നുണ്ട്. എന്നെയും മറ്റു കുട്ടികളെയും അതില്‍പ്പെടുത്തരുതേ... ഈ അപേക്ഷകള്‍ ഒക്കെ അങ്ങു സ്വീകരിക്കണമേ ഈശോയെ...

എന്ന് സ്വന്തം,

ആന്‍ ഷെര്‍ലറ്റ്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org