നോമ്പ്

നോമ്പ്
Published on

പരിശുദ്ധ നോമ്പ് എന്നു പറയുമ്പോള്‍ ശുദ്ധിയുടെ നാളുകളിലൂടെയുള്ള ഒരു കടന്നുപോകലാണ്. ക്രിസ്തീയജീവിതം തന്നെ സ്വര്‍ഗസീയോനിലേക്ക് ലക്ഷ്യം വച്ചുകൊണ്ട് യാത്ര ചെയ്യുന്ന നല്ല സഞ്ചാരികളുടെ ഒരു തീര്‍ത്ഥയാത്രയാണ്.

നോമ്പിന്റെ ഇംഗ്ലീഷ് പദമായ LENT എന്ന വാക്ക് Let us Eliminate or Eject our Negative Thoughts!

ചീത്തചിന്തകളെ ഉപേക്ഷിച്ച് നല്ല ചിന്തകളെ സ്വീകരിച്ചു കൊണ്ട് നല്ല പ്രവൃത്തികളിലൂടെ നന്മയുടെ, വിശുദ്ധിയുടെ ജീവിതം നയിക്കുവാന്‍ നമ്മെ നോമ്പ് സഹായിക്കുന്നു.

നമ്മുടെ കര്‍ത്താവ് 40 ദിവസം നോമ്പ് നോറ്റ്, പ്രലോഭനങ്ങളെ അതിജീവിച്ച്, വിജയിച്ചു എന്ന് ബൈബിള്‍ നമ്മെ

പഠിപ്പിക്കുമ്പോള്‍, നോമ്പ് ജയത്തിന്റെ അടയാളവും സാത്താന്റെ നേരെയുള്ള തോല്ക്കാത്ത ആയുധവുമാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പ്രാര്‍ത്ഥന നമ്മെ ദൈവസന്നിധിയിലേക്ക് നടന്നടുക്കുവാന്‍ സഹായിക്കുന്നു. എന്നാല്‍ നോമ്പും ഉപവാസവും ആകുന്ന രണ്ടു ചിറകുകള്‍ നമ്മെ ദൈവസന്നിധിയിലേക്ക് പറന്നടുക്കുവാന്‍ സഹായിക്കുന്നു.

ഇഷ്ടമുള്ള പലതിനെയും ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ആത്മാവില്‍ ആ ഉപേക്ഷിക്കുന്നവയുടെ വിടവ് ഉണ്ടാകുന്നു. ആ വിടവുകള്‍ ദൈവകൃപയാകുന്ന നിറവുകളാല്‍ നികത്തണം. എങ്കില്‍ മാത്രമേ ഉപേക്ഷിച്ച പഴയ സ്വഭാവം വീണ്ടും നമ്മെ തേടിവരാതെയിരിക്കുകയുള്ളൂ.

നമ്മള്‍ നോമ്പ് നോക്കുമ്പോള്‍ നമ്മുടെ നല്ല പ്രവൃത്തികള്‍ കണ്ട് മറ്റുള്ളവര്‍ കൂടി ദൈവസന്നിധിയിലേക്ക് അടുത്തുവരുവാന്‍ കാരണമായിത്തീരണം.

ഈ നോമ്പിലൂടെ നമ്മുടെ ആത്മാവിനെ ശുദ്ധി ചെയ്ത്, തെറ്റിപ്പോയതിനെക്കുറിച്ച് പശ്ചാത്തപിച്ച് ദൈവത്തോട് ഐക്യപ്പെട്ട് സ്വര്‍ഗം മുന്‍നിര്‍ത്തി ജീവിക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് പരിശുദ്ധ നോമ്പിന്റെ എല്ലാ ആശംസകളും നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org