കുക്കുട ഗുണ ചതുഷ്ഠയം

കുക്കുട ഗുണ ചതുഷ്ഠയം
  • ഡോ. സി. വെള്ളരിങ്ങാട്ട്

അന്വേഷണ ത്വരയുള്ള മനുഷ്യന് സചേതനങ്ങളില്‍ നിന്ന് പലതും പഠിക്കാനുണ്ട്. പൂവന്‍ കോഴിയില്‍ നിന്ന് നാലു പ്രധാന കാര്യങ്ങള്‍ മനുഷ്യനു പഠിക്കാനുണ്ടത്രേ! ഏവയാണ് അവ?

  1. രാവിലെ ഉണരുക. വിദ്യാര്‍ത്ഥികള്‍, ചില ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വിജയത്തിന് രാവിലെ ഉണരണം. മനസ്സ് ശുദ്ധവും കുളിര്‍മയുള്ളതുമായിരിക്കുമ്പോള്‍ പഠിക്കുന്നത് മനസ്സില്‍ പതിയും.

  2. കൂട്ടുകാരുമൊരുമിച്ച് ഭക്ഷണം കഴിക്കുക. അത് വിശപ്പ് ശമിപ്പിക്കാന്‍ മാത്രമല്ല, വയറിനും സംതൃപ്തി നല്കും. സൗഹൃദത്തിന്റേയും കൂട്ടായ്മയുടേയും അടയാളവുമാണ് പന്തിഭോജനം. ആര്‍ക്കും കൊടുക്കാതെയും ആരേയും കാണിക്കാതെയും തിന്നുന്നവന്‍ സ്വാര്‍ത്ഥനാണ്, ഇടുങ്ങിയ മനസ്സുള്ളവന്‍!

  3. വാശിയോടെ പൊരുതുക. കോഴിപ്പോര് ചില സ്ഥലങ്ങളില്‍ നടത്തിയിരുന്നല്ലോ. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പൊ രുതുന്നത് സതീര്‍ത്ഥ്യരില്‍ മുന്‍പന്തിയിലെത്താനാണ്, അപരനെ ദ്രോഹിക്കാതെ. ജ്ഞാനത്തില്‍ അധ്യാപകരെ തോല്പിക്കാന്‍, സല്‍കൃത്യങ്ങള്‍ ചെയ്ത് പരോപകാരിയായി സതീര്‍ ത്ഥ്യരെ തോല്പിക്കുക.

  4. ആപന്നയായ നാരിയെ രക്ഷിക്കുക. ഇന്ന് വാര്‍ത്തകളില്‍ വരുന്നത് നേരെ മറിച്ചാണ്, മൃഗീയ പീഡനമാണ്. പൈശാചിക കൊലപാതകമാണ്. തന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് ഇങ്ങോട്ട് ചോദിക്കാതെതന്നെ സഹായഹസ്തം നീട്ടുക. നല്ല സമറിയാക്കാരന്റെ കഥയിലൂടെ ഈശോ പറഞ്ഞത് അതാണ്. ക്ഷമ, സൗമ്യത, ശാന്തത എന്നീ ഗുണങ്ങള്‍ മനസ്സില്‍ മുളയ്ക്കണം, അപരനെ സഹായിക്കണമെങ്കില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org