ജോവാക്കിമും അന്നയും

ജോവാക്കിമും അന്നയും

വി. ബൈബിളില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും ആദിമ ക്രൈസ്തവ പാരമ്പര്യങ്ങളില്‍ മിഴിവോടെ നില്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ്, പ. കന്യകാമറിയത്തിന്റെ മാതാപിതാക്കളായ അന്നയും ജോവാക്കീമും. ഏഴു തലമുറകള്‍ വിശുദ്ധിയോടെ ജീവിച്ചാല്‍, എട്ടാമത്തെ തലമുറയില്‍ അതിവിശുദ്ധരായ മക്കള്‍ ഉണ്ടാകുമെന്ന് ഒരു പാരമ്പര്യ വിശ്വാസം ഉണ്ട്. അതിന്‍പ്രതി, അതിവിശുദ്ധയായ പരിശുദ്ധ കന്യകാമറിയം ജനിക്കാന്‍ കാരണഭൂത രായ വിശുദ്ധരായ മാതാപിതാക്കളുടെ തലമുറയിലെ അവസാന കണ്ണികളാണ് ജോവാക്കീമും അന്നയും.

ജോവാക്കീം ഒരു ലേവായ പുരോഹിതനായിരുന്നു. അബ്രാഹ ത്തേയും സാറായേയും കണക്കെ, വാര്‍ദ്ധക്യത്തോളം അവര്‍ക്കും മക്കളില്ലായിരുന്നു. മക്കളുണ്ടാകാന്‍ അവര്‍ നിരവധി നേര്‍ച്ചകാഴ്ചകള്‍ നടത്തി. ജറൂസലേമില്‍നിന്നും ജറീ ക്കോയിലേയ്ക്കുള്ള വഴിയില്‍ 'വാദി ക്വല്‍റ്റ്' എന്ന സ്ഥലത്തുള്ള ഗുഹകളില്‍ കര്‍ത്താവിന്റെ പ്രവാചക ന്മാര്‍ വസിച്ചിരുന്നു. ഷൂനേംകാരിയുടെ മകനെ ഉയിര്‍പ്പിച്ച എലീശാപ്രവാചകനും അവിടെ പാര്‍ത്തിരുന്നു (2 രാജ. 24). അതിനാല്‍ മക്കളില്ലാത്ത ദമ്പതിമാര്‍ വാദി ക്വല്‍റ്റിലേക്ക് തീര്‍ത്ഥാടനം ചെയ്യാറുണ്ടായിരുന്നു. ജോവാക്കിമും അന്നയും ഈ തീര്‍ത്ഥാടനം ചെയ്യുക പതിവായിരുന്നു.

അങ്ങനെ, അന്ന ഗര്‍ഭിണിയാകുന്നു. ജോവാക്കിം ക്രമപ്രകാരം ബലിയര്‍പ്പിക്കാന്‍ ജറുസലേമില്‍ ആയിരുന്നപ്പോളാണ് അന്നയ്ക്ക് പ്രസവസമയം ആയത്. അന്ന് അവര്‍ വസിച്ചിരുന്ന, ജറുസലേം ദേവാലയത്തിന്റെ വടക്കുഭാഗത്ത്, ബേത്‌സഥാ കുളത്തിനടുത്തുള്ള വീട്ടിലെ ഗുഹയില്‍ അന്ന മറിയത്തെ പ്രസവിച്ചു.

അന്നയും ജോവാക്കീമും വൃദ്ധരായിരുന്നതിനാല്‍, മറിയത്തിന്റെ ബാല്യത്തിലേ അവര്‍ മരിച്ചു. അതിനാല്‍ മറിയം വളര്‍ന്നത് ജറുസലേം ദേവാലയത്തിലാണെന്നാണ് പാരമ്പര്യം. ഒലിവുമലയുടെ, കെദ്രോന്‍ ചരുവില്‍, ഗത്സമെനിത്തോട്ടത്തിന് സമീപത്തെ ഗുഹയിലാണ് അവര്‍ അടക്കം ചെയ്യപ്പെട്ടത്. പ. മറിയത്തിന്റെയും, വി. യൗസേപ്പിന്റെയും കല്ലറകള്‍ ഈ ഗുഹയിലാണ്.

അബ്രഹാത്തിന് ദൈവം നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീ കരണമാണ് ക്രിസ്തു. അതിനാല്‍ ക്രിസ്തു അവതരിക്കാന്‍ സമയമായപ്പോള്‍ അബ്രഹാത്തെയും സാറായെയും അനു സ്മരിപ്പിക്കും വിധം വൃദ്ധരായ ജോവാക്കീമും അന്നയും കടന്നു വരുന്നു. ദൈവം വിശ്വസ്തനാണെന്നും, അതിനാല്‍ നമ്മള്‍ വിശുദ്ധിയോടെ അവനില്‍ പ്രത്യാശ അര്‍പ്പിക്കണമെന്നും ഈ ദമ്പതികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org