
ഒരു വിവരണത്തില്‍ വിവരിക്കപ്പെടുന്ന വ്യക്തികളേയോ വസ്തുക്കളേയോ വിളിക്കുന്ന പേരാണ് 'കഥാപാത്രം.' കഥാപാത്രങ്ങള്‍ രണ്ടു തരമുണ്ട്: യഥാര്‍ത്ഥവും സാങ്കല്‍പ്പികവും. വിവരണത്തെ അടിസ്ഥാനമാക്കിയാണ് കഥാപാത്രം യഥാര്‍ത്ഥമാണോ സാങ്കല്‍പ്പികമാണോ എന്ന് മനസ്സിലാകുന്നത്. വിവരണങ്ങള്‍ പലതുണ്ട്: കഥകളും, നോവലുകളും, സിനിമയും മാത്രമല്ല ചരിത്രവും, വാര്‍ത്തകളും, എന്തിന് ലൈവ് റിപ്പോര്‍ട്ടുകളും വിവരണങ്ങളാണ്. അതില്‍ വിവരിക്കപ്പെടുന്ന എന്തും അതിന്റെ കഥാപാത്രമാണ്. കഥാപാത്രം എന്നുവച്ചാല്‍ കഥയ്ക്ക് അഥവാ വിവരണത്തിന് പാത്രമായത് എന്നര്‍ത്ഥം. അതിനാല്‍ സങ്കല്‍പ്പിക കഥകളിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികവും യഥാര്‍ത്ഥ വിവരണങ്ങളിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥവുമാണ്. രക്ഷാകര ചരിത്രമായ ബൈബിളിലെ വ്യക്തികളെപ്പറ്റി വിവരിക്കുവാന്‍ ബൈബിള്‍ പണ്ഡിതന്മാര്‍ ഉപയോഗിക്കുന്ന വാക്കും കഥാപാത്രം എന്ന് തന്നെയാണ് (ആശയഹശരമഹ ഇവമൃമരലേൃ)െ. അതിനാലാണ് ഈ പങ്ക്തിയില്‍ നമ്മള്‍ ബൈബിളിലുള്ളവരെ കഥാപാത്രങ്ങളെന്ന് വിളിക്കുന്നതും, ഈ പംക്തിക്ക് ഇവമൃമരലേൃ എന്നര്‍ത്ഥമുള്ള പ്രോസോപ്പോന്‍ എന്ന ഗ്രീക്ക് പേര് നല്‍കിയിരിക്കുന്നതും. അതിനാല്‍ ബൈബിളിലുള്ളവരെ കഥാപാത്രങ്ങള്‍ എന്ന് വിളിക്കുന്നത് കാണുമ്പോള്‍ കൂട്ടുകാര്‍ അവരെ സങ്കല്‍പ്പിക കഥാപാത്രങ്ങള്‍ എന്ന് തെറ്റിദ്ധരിക്കാതെ രക്ഷാകരചരിത്രത്തിലെ യഥാര്‍ത്ഥ വ്യക്തികളാണെന്ന് മനസ്സിലാക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഗ്രീക്ക് രീതിയനുസരിച്ച് കഥാപാത്രങ്ങളെ പ്രധാനമായും രണ്ടായിട്ടാണ് തിരിക്കുക: ജൃീമേഴീിശേെ (ഹീറൊ) മിറ അിമേഴീിശേെ (വില്ലന്‍) ഹീറോയും അവന്റെ കൂട്ടാളികളും ചേരുന്ന നല്ല ആള്‍ക്കാരും ഹീറോയെ എതിര്‍ക്കുന്ന വില്ലന്മാരും. ഇതാണ് പൊതുവെ ഒരു പഴയകാല കഥാപാത്ര വിവരണ രീതി. ബൈബിളും അത്തരത്തിലുള്ള വിവരണ രീതിയാണ് പിന്‍ചെന്നിരിക്കുന്നത്. പുതിയ നിയമത്തിലെ സുവിശേഷങ്ങളിലെ പ്രധാന കഥാപാത്രമാണ് ഈശോ. ഈശോയ്ക്ക് എതിരേ നില്‍ക്കുന്ന നിരവധി ശത്രുക്കളുണ്ട്. യൗസേപ്പിനും മറിയത്തിനും സത്രത്തില്‍ ഇടം നിഷേധിച്ചവരും, ശൈശവത്തിലും ബാല്യത്തിലും ഈശോയെ കൊല്ലാന്‍ ആഗ്രഹിച്ചവരും, പരസ്യജീവിതകാലത്ത് അവനെതിരെ നിന്നവരും, കുറ്റപ്പെടുത്തിയവരും, ഉപേക്ഷിച്ചവരും, അവനെ വിധിച്ചവരും, വധിച്ചവരും പുതിയനിയമവിവരണത്തില്‍ എതിര്‍ കഥാപാത്രങ്ങളാണ്.
എങ്ങനെയാണ് ഈശോയെന്ന കഥാപാത്രത്തെ മനസ്സിലാക്കേണ്ടത്? ഈശോ ആരാണെന്നും, എന്താണെന്നും, അവന്റെ പേരുകള്‍ എന്താണെന്നും, എന്തിനു ഭൂമിയില്‍ വന്നുവെന്നും, എന്തൊക്കെ പഠിപ്പിച്ചുവെന്നും, പ്രവര്‍ത്തിച്ചുവെന്നും, ഈശോയ്ക്ക് എന്തൊക്കെ സംഭവിച്ചുവെന്നും, ഈശോ എവിടേക്ക് മടങ്ങിയെന്നും, എങ്ങനെ നമ്മോടുകൂടെ ഇപ്പോള്‍ വസിക്കുന്നുവെന്നും ഒക്കെ മനസ്സിലാക്കുമ്പോഴാണ് ഈശോയെന്ന കഥാപാത്രത്തെ മനസ്സിലാക്കാന്‍ പറ്റൂ. ഈശോ പ്രധാന കഥാപാത്രമായതിനാലും ഒത്തിരി പ്രത്യേകതകള്‍ ഉള്ളവനായതിനാലും ഈ കൊച്ചുപംക്തിയില്‍ അതൊന്നും വിവരിക്കുക സാധ്യമല്ല. അതിനാല്‍ അത് കൂട്ടുകാര്‍ ഒരു ഹോംവര്‍ക്ക് ആയി കരുതുമല്ലൊ! സുവിശേഷം വായിച്ചിട്ട് മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ ചാര്‍ട്ടുകളായി കൂട്ടുകാര്‍ ഒരുക്കുമെന്ന് കരുതുന്നു.