നന്മയിലേക്ക് നിനക്കെത്ര ദൂരം?

നന്മയിലേക്ക് നിനക്കെത്ര ദൂരം?

സുവിശേഷങ്ങളിലെ സീസര്‍ എന്ന് വിളിക്കപ്പെടുന്ന റോമന്‍ ചക്രവര്‍ത്തിയാണ് തിബേരിയൂസ് സീസര്‍. കാരണം, ഈശോയു ടെ ജനനവിവരണത്തിലൊഴികെ (Lk 2:1, Agustus Caesar) ബാക്കി സമയങ്ങളില്‍ സുവി ശേഷകന്മാര്‍ പ്രതിപാദിക്കുന്ന സീസറാണ് തിബേരിയൂസ്. അദ്ദേഹത്തിന്റെ ഭരണകാല ത്താണ് സ്‌നാപകയോഹന്നാനും ഈശോയും തങ്ങളുടെ പരസ്യശുശ്രൂഷകള്‍ നടത്തിയതും (Lk 3:1), ഈശോ പീലാത്തോസിന്റെ ഗവര്‍ണ്ണ റേറ്റിന്റെ കീഴെ ക്രൂശിക്കപ്പെട്ടതും. ഈശോയു ടെ വിചാരണയുടെയും വധശിക്ഷയുടെയും റിപ്പോര്‍ട്ട് പീലാത്തോസ്, തിബേരിയൂസ് ചക വര്‍ത്തിക്ക് അയച്ചതായി വി. ജസ്റ്റിനെപ്പോലെ യുള്ള ആദ്യകാല സഭാ ചരിത്രകാരന്മാര്‍ പറയുന്നു. പാലസ്തീന്‍ പ്രവിശ്യ ഭരിക്കാന്‍ ഏ ഡി 26 ല്‍ പീലാത്തോസിനെ ഗവര്‍ണ്ണ റായി നിയമിച്ചത് തിബേരിയൂസാണ്. ചില കാരണങ്ങളാല്‍ തിബേരിയൂസുതന്നെ ഏ ഡി 36 ല്‍ പീലാത്തോസിനെ സ്ഥാനഭ്രഷ്ട നുമാക്കി. ഈശോയെ വാക്കില്‍ കുടുക്കാന്‍ കടന്നുവന്നവരെ ഈശോ തിരികെ കുടുക്കിയ ത് പാലസ്തീനായിലെ റോമന്‍ നാണയമായ 'ദനാറ ഉപയോഗിച്ചാണ്. ഈശോ പറയുന്ന, ദനാറയിലെ രൂപം തിബേരിയൂസിന്റേതായിരു ന്നു. 'ദിവ്യനായ അഗസ്റ്റസിന്റെ മകന്‍ തിബേ രിയൂസ്' എന്നതായിരുന്നു അതിലെ ലിഖിത വും (മത്താ. 20:20).

അഗസ്റ്റസ് സീസറിന്റെ പിന്‍ഗാമിയായി, റോമിന്റെ രണ്ടാമത്തെ ചക്രവര്‍ത്തിയായി ഏ ഡി 14 മുതല്‍ 37 വരെ തിബേരിയൂസ് സീസര്‍ ഭരിച്ചു. ബി സി 42 ല്‍ തിബേരിയൂസി ന്റേയും ലിവിയ ദ്രുസില്ലായുടെയും മകനായി ജനിച്ചു. അപ്പന്റെ പേരുതന്നെ അവന് നല്‍ക പ്പെട്ടു. നാലു വയസുള്ളപ്പോള്‍ അവന്റെ മാതാപിതാക്കള്‍ വിവാഹമോചിതരായി. അമ്മ, പിന്നീട് അഗസ്റ്റസ് സീസറായിത്തീര്‍ന്ന, ഒക്റ്റാവിയനെ വിവാഹം ചെയ്തു. അഗ സ്റ്റസ് ചക്രവര്‍ത്തി, തന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലുള്ള മകനായ തിബേരിയൂസിനെ മനസില്ലാമനസോടെ മകനായി ദത്തെടുത്തു. ചെറുപ്പം മുതല്‍ തിബേരിയൂസ് വിജയകരമായ ഒരു സൈനിക ജീവിതം തുടര്‍ന്നു. ബി സി 20 ല്‍ അദ്ദേഹം അഗസ്റ്റസിനൊപ്പം കിഴക്ക് പാര്‍ത്തിയന്മാര്‍ക്കെതിരെ യുദ്ധം നടത്തി. ബി സി 12 നും 9 നും ഇടയില്‍ നടന്ന യുദ്ധങ്ങളില്‍ പന്നോണിയന്‍ ദേശത്തെ, തിബേരിയൂസ് റോമന്‍ സാമ്രാജ്യ ത്തിലേക്ക് തിരികെ കൊണ്ടുവന്നു, അദ്ദേഹം ബി സി 9 മുതല്‍ ജര്‍മ്മനിയില്‍ യുദ്ധം ചെയ്തു. പിന്നീട് ഏ ഡി 4 മുതല്‍ 9 വരെ, പന്നോണിയയിലെയും ഇല്ലിറിക്കത്തിലെയും പ്രക്ഷോഭ ങ്ങളെ അദ്ദേഹം അടിച്ചമര്‍ത്തുകയും ചെയ്തു. അതിനുശേഷ വും മറ്റു പല സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും അഗസ്റ്റസ് സീസര്‍, തിബേരിയൂസിനെ നിയമിച്ചു.

തിബേരിയൂസ് തന്റെ സൈനിക സേവനത്തിന്റെ തുടക്ക ത്തില്‍, അഗസ്റ്റസ് സീസറിന്റെ സുഹൃത്തും ജനറലും മകളുടെ ഭര്‍ത്താവും പിന്തുടര്‍ച്ച അവകാശിയുമായ മാര്‍ക്കസ് വിപ്രാ നിയസ് അഗ്രിപ്പയുടെ മകളായ വിപ്‌സാനിയയെ വിവാഹം കഴിച്ചു. എന്നാല്‍ ഏ ഡി 12 ല്‍ അഗ്രിപ്പായുടെ മരണശേഷം, തന്റെ ഭാര്യ വിപ്‌സാനിയയെ വിവാഹമോചനം ചെയ്യാനും അഗസ്റ്റസിന്റെ മകളും അഗ്രിപ്പായുടെ വിധവ യുമായ ജൂലിയയെ വിവാഹം കഴിക്കാനും തിബേരിയൂസ് നിര്‍ബന്ധിതനായി. നിയമപര മായി അവള്‍ തന്റെ അര്‍ധസഹോദരി ആയ തിനാല്‍ മനസ്സില്ലാമനസ്സോടെയാണ് തിബേരി യൂസ് ആ വിവാഹത്തിന് വഴങ്ങിയത്. പക്ഷെ അസന്തുഷ്ടമായ ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. അവളുടെ സ്വഭാവ ദൂഷ്യം കാരണം പിതാവായ അഗസ്റ്റസുതന്നെ അവളെ നാടുകടത്തി.

പത്തുവര്‍ഷത്തോളം തിബേരിയൂസ് ട്രിബ്യുണല്‍ അധികാരിയായിരുന്നു; കൂടാതെ റൈനിലെ ഒരു പ്രത്യേക കമാന്‍ഡിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തു. ഏ ഡി 13 ല്‍ ഒരു പ്രത്യേക നിയമത്താല്‍ അഗസ്റ്റസ്, തിബേരിയൂസിനെ തന്റെ റീജന്റായി നിയമിച്ച തിലൂടെ പിന്തുടര്‍ച്ച അവകാശവും സ്ഥിരീക രിക്കപ്പെട്ടു. അടുത്ത വര്‍ഷം അഗസ്റ്റസ് മരി ക്കുകയും 56ാം വയസ്സില്‍ തിബേരിയൂസ് റോമിന്റെ ചക്രവര്‍ത്തിയായി തിരഞ്ഞെടുക്ക പ്പെടുകയും ചെയ്തു.

തിബേരിയൂസിന് മറ്റ് മതസ്ഥരോട് മതിപ്പ് ഉണ്ടായിരുന്നില്ല. ഏ ഡി 19 ല്‍ എല്ലാ യഹൂദ ന്മാരെയും റോമില്‍ നിന്ന് പുറത്താക്കി; എന്നാല്‍ പിന്നീട് അവരെ തിരികെ വരാന്‍ അനുവദിച്ചു. ഏ ഡി 18 ല്‍ ഗലീലിയിലെ ടെട്രാര്‍ക്കായ ഹെറോദ് ആന്റി പാസ്, തിബേരി യൂസ് സീസര്‍ ചക്രവര്‍ത്തിയുടെ ബഹുമാനാര്‍ത്ഥം പണിത നഗരമാണ് തിബേരിയാസ്. തല്‍ഫലമായി ഗലീലിക്കടലും ഇതേപേരില്‍ അറിയപ്പെടുന്നു. ഈ നഗരം പിന്നീട് ഇസ്രാ യേലിലെ നാല് വിശുദ്ധ നഗരങ്ങളില്‍ ഒന്നാ യി മാറുകയും യഹൂദരുടെ പഠന കേന്ദ്രമായി മാറുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org