
പുതിയനിയമത്തിലെ ആദ്യ വില്ലന്‍ കഥാപാത്രമാണ് ഹേറോദേസ് മഹാരാജാവ്. ക്രിസ്തുചരിത്രത്തില്‍ മാത്രമല്ല യഹൂദ ചരിത്രത്തിലും അയാള്‍ക്ക് ഒരു വില്ലന്‍ പരിവേഷമുണ്ട്. ഒരു ഇദുമേ യനായിട്ടായിരുന്നു അയാളുടെ ജനനം. ഹേറോദേസിന്റെ പൂര്‍വ്വീക കുടുംബം ഉള്‍പ്പെടെ ഇദുമേയരില്‍ കുറച്ചുപേര്‍ യഹൂദമതം സ്വീകരിച്ചു. അയാളുടെ പിതാവ് അന്തിപാത്തര്‍ റോമാക്കാരുടെ ഇടനിലക്കാരനായിരുന്നു. എ.ഡി. 63-ല്‍ പോംപെ യൂദയാ പിടിച്ചടക്കിയ പ്പോള്‍ അന്തിപ്പാത്തറും മകന്‍ ഹേ റോദേസ്സും ഗവര്‍ണ്ണര്‍മാരായി. അങ്ങനെ യഹൂദരെ ഭരിക്കാനുള്ള അവസരം ഹേ റോദേസിനു കിട്ടി.
ഗ്രീക്കുകാരോട് പോരടിച്ചുകൊണ്ടിരു ന്ന ഹസ്‌മോണിയന്‍ രാജകുടുംബം (മക്ക ബായര്‍) റോമാക്കാര്‍ നിയമിച്ച ഗവര്‍ണ റായ ഹേറോദോസിനോടും പോരാടാന്‍ തുട ങ്ങി. അതിനാല്‍ രാജ്യഭരണം അത്ര എളുപ്പമല്ലായിരുന്നു. ഇത് പരിഹരിക്കാന്‍, താന്‍ ഒരു യഹൂദനാണെന്ന് കാണിക്കാന്‍, ഹേ റോദേസ് ഒരു ഹസ്‌മോണിയന്‍ രാജകുമാരിയായ മറിയത്തെ വിവാഹം കഴിക്കുകയും യഹൂദരെ പ്രീതിപ്പെടുത്താന്‍ ജറൂസലേം ദേവാലയം പുനരുദ്ധരിക്കുകയും ചെയ്തു.
എങ്കിലും നിയമപ്രകാരം, പൂര്‍ണ്ണ യഹൂദന്‍ അല്ലാത്തതിനാല്‍, ഹേറോദേസ് രാജ്യഭാരം ഒരു ഹസ്‌മോണിയന്‍ രാജാവിന് ഒഴിഞ്ഞു കൊടുക്കേണ്ടിയിരുന്നു. അതിനാല്‍ മറിയത്തില്‍ അയാള്‍ക്കുണ്ടാ കുന്ന ആണ്‍കുട്ടി വളര്‍ന്ന് വലുതാകുമ്പോള്‍ സിംഹാസനം അ യാള്‍ ഒഴിഞ്ഞുകൊടുക്കേണ്ടി വരും. അതുകൊണ്ട് രാജ്യത്തിന്റെ തെക്കുഭാഗത്ത് ചാവുകടലിനു സമീപമുള്ള മസാദാ കോട്ടയിലേ ക്കുള്ള യാത്രാമദ്ധ്യേ ഹസ്‌മോണിയന്‍ രാജകുമാരിയായ തന്റെ ഭാര്യയേയും മക്കളെയും ഹേറോദേസ് കൊന്നുകളഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഈശോ ജനിക്കുന്നത്. യഹൂദരുടെ, യഹൂദനായ യഥാര്‍ത്ഥ രാജാവിനെ അന്വേഷിച്ച് കിഴക്കുനിന്ന് ജ്ഞാനികള്‍ എത്തിയപ്പോള്‍ ഹേറോദേസിന്റെ അധികാരത്തിന് വീണ്ടും വെല്ലുവിളി ഉയര്‍ന്നു. അതിനാലാണ് ഈശോയെ വധിക്കുവാന്‍ അയാള്‍ തീരുമാനി ക്കുകയും കൂട്ടശിശുഹത്യയിലേയ്ക്ക് അത് നയി ക്കപ്പെടുകയും ചെയ്തത്.
ജറൂസലേം നഗരം ഹേറോദേസിന് ഒത്തിരി കടപ്പെട്ടിരിക്കുന്നു. ജറൂസലേം ദേവാലയത്തിന്റെ 46 വര്‍ഷം നീണ്ട പുനര്‍നിര്‍മ്മാണവും അതിനോട് അനു ബന്ധിച്ചുള്ള, ഈശോ ശുദ്ധിയാക്കിയ റോമന്‍ ഫോറത്തിന്റെ (market) മാതൃകയിലുള്ള കച്ചവടസ്ഥലങ്ങളും, ദേവാലയത്തിന്റെ വടക്കുഭാഗത്തുള്ള അന്തോണിയോ കൊട്ടാരവും, റോമന്‍ രീതിയിലുള്ള തെരുവുകളും, ജറുസലേ മിലെ ചില കവാടങ്ങളും, (യഥാര്‍ത്ഥത്തില്‍) പ്രത്തോറിയം ഉള്‍പ്പെടുന്ന ദാവീദിന്റെ കോട്ട യുമെല്ലാം ഹേറോദേസ് മഹാരാജാവിന്റെ സംഭാ വനകളാണ്. അഷ്‌ക്കലോണ്‍, അമ്മതാ, ജെറീക്കോ, ഹേറോദിയം, മസാദാ തുടങ്ങിയ സ്ഥലങ്ങളിലെ കോട്ടകളും, സെബാസ്ത്യ, ആക്കോ, ട്രിപ്പോളി, ഡമാസ്‌ക്കസ്, സീദോന്‍, ടയര്‍, ബെറിത്തൂസ്, നിക്കോപോളിസ്, മക്കേറൂസ് (സ്‌നാ പകയോഹന്നാന്‍ വധിക്കപ്പെട്ട സ്ഥലം), അന്തി യോക്യ, സേസെറാഫിലിപ്പി തുടങ്ങിയവിടങ്ങളിലെ നിരവധി നിര്‍മ്മിതികള്‍ ഹെറോദേസിന്റെ സംഭാവനകളാണ്. ഇതില്‍പ്പലതും തന്റെ ആഡംബര ജീവിതത്തിനു വേണ്ടിയായിരുന്നു അയാള്‍ ഉണ്ടാ ക്കിയത്. ഇറ്റലി, സ്‌പെയിന്‍ എന്നി വിടങ്ങളില്‍നിന്നുള്ള വിലകൂടിയ വീഞ്ഞായിരുന്നു അയാളുടെ പ്രധാന പാനീയം.
ഹേറോദേസിന്റെ ക്രൂരതകള്‍ അയാളെത്തന്നെ വേട്ടയാടിയിരുന്നു. മാനസീക പ്രശ്‌നങ്ങളായും കുടുംബകലഹങ്ങളായും രോഗപീഡകളായും അയാള്‍ ഞരുങ്ങി. നിരവധി പട്ടണങ്ങളും കോട്ടകളും ദേവാലയ ങ്ങളും ഉണ്ടാക്കിയ ഹേറോദേസ് നിര്‍മ്മാതാവ് എന്ന നിലയില്‍ ചരിത്രത്തില്‍ ഇടംനേടിയവയാണെങ്കിലും അയാളുടെ ക്രുരത അയാളെ ഒരു വില്ലനാക്കുന്നു. അന്ത്യനാളില്‍ രോഗബാധിതനായി ജെറീക്കോയിലാണ് അയാള്‍ കഴിഞ്ഞത്. അയാളുടെ ശരീരം ചീഞ്ഞു പുഴുവരിച്ചി രുന്നു. അയാള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ ജറീക്കോയില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നു. താന്‍ മരിക്കുമ്പോള്‍ യഹൂദര്‍ സന്തോഷിക്കാതിരിക്കാന്‍ ഈ തടവുകാരെ വധിക്കാന്‍ അയാള്‍ ആജ്ഞാപിച്ചിരുന്നു. അങ്ങനെ ഹേറോദേസ് മരിച്ചപ്പോള്‍ കൊല്ലപ്പെട്ട ഈ യഹൂദര്‍ക്കുവേണ്ടി നിലവിളികള്‍ ഉയരുകയും ഹേറോദേസിന്റെ മരണത്തില്‍ യഹൂദര്‍ക്ക് സന്തോഷിക്കാന്‍ കഴിയാതെ വരുകയും ചെയ്തു. അയാളുടെ നിരവധിയായ സംഭാവനകളേക്കാള്‍ കൂടുതല്‍ ഓര്‍ക്കപ്പെടുന്നത് അയാളുടെ ക്രൂരതകളാണ്.