ഹരിതസ്പർശം

ഹരിതസ്പർശം
Published on

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണു വായുമലിനീകരണം. 2012-ല്‍ 70 ലക്ഷം പേര്‍ വായുമലിനീകരണത്തിന്‍റെ ഇരകളായി മരിച്ചെന്നാണ് കണക്ക്. വളര്‍ച്ചയെത്തുംമുമ്പുള്ള ജനനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‍റെ കാരണം വായുമലിനീകരണമാണെന്നു ലോകാരോഗ്യസംഘടന പറയുന്നു. ശുദ്ധമായ അന്തരീക്ഷവായുവിന്‍റെ അളവു കുറയുന്നതു മൂലമുണ്ടാകുന്ന രോഗങ്ങള്‍ നിരവധിയാണ്. ലോകാരോഗ്യസംഘടനയുടെ പഠനറിപ്പോര്‍ട്ടനുസരിച്ചു മലിനീകരിക്കപ്പെട്ട വായുവുള്ള 20 നഗരങ്ങളില്‍ 13 എണ്ണവും ഇന്ത്യയിലാണ്. അന്തരീക്ഷവായുവില്‍ 20-10 മൈക്രോ ഗ്രാം അളവില്‍ മാത്രമേ പൊടിയുണ്ടാകാന്‍ പാടുള്ളൂ എന്നാണു നിയമം. ഈസിയായി ബ്രീത്ത് ചെയ്യാനും ആരോഗ്യം സംരക്ഷിക്കാനും ശുദ്ധവായു അത്യാവശ്യമാണ്. പരിസരമലിനീകരണവും പരിസ്ഥിതി മലിനീകരണവും മൂലം വായു മലിനീകരണം ഉണ്ടാകുന്നതിനെത്തുടര്‍ന്നു ശ്വാസകോശരോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് തുറന്നു സമ്മതിക്കുന്നുണ്ട്. പ്രതിരോധശേഷിക്കുറവാണു ശ്വാസകോശരോഗങ്ങള്‍ക്കു കാരണം. അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലാണു രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ഹരിതപൂര്‍ണമായ അന്തരീക്ഷം നിലനില്ക്കുന്ന പ്രദേശങ്ങളിലും ജൈവകൃഷി മേഖലകളിലും രോഗങ്ങള്‍ കുറവാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിച്ചു നിര്‍ത്തിയാല്‍ വായുമലിനീകരണം നിയന്ത്രിക്കാന്‍ കഴിയും.

പച്ചപ്പിന്‍റെ തലപ്പാവില്‍ ശുദ്ധവായു ശ്വസിച്ചു സമാധാനപൂര്‍ണമായ ജീവിതം നയിക്കുമ്പോള്‍ ആരോഗ്യം പ്രകൃതിതന്നെ നല്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org