Get the SPARK, be the LIGHT

Get the SPARK, be the LIGHT
Published on

രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍, ജര്‍മ്മനിയില്‍ ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു. ഒരു തടവറയില്‍ തടവുകാരുടെ എണ്ണം കുറയ്ക്കുവാന്‍ വേണ്ടി ചിലര്‍ക്കു വധശിക്ഷ കൊടുക്കാന്‍ തീരുമാനമായി. തടവുകാര്‍ക്കു നമ്പരുകള്‍ കൊടുത്തിരുന്നു. ദിവസവും ചില നമ്പരുകള്‍ വിളിക്കുകയും ആ നമ്പറുള്ള തടവുകാര്‍ കൊല്ലപ്പെടുകയും ചെയ്തു.

അങ്ങനെയൊരു ദിവസം ഗയോണിഷെക് എന്നു പേരുള്ള തടവുകാരന്റെ നമ്പര്‍ വിളിക്കപ്പെട്ടു. അവന് മരിക്കാന്‍ ഭയമായിരുന്നു. വീട്ടിലുള്ളവരെക്കുറിച്ച് ഓര്‍ത്തുകൊണ്ട്, കൊല്ലപ്പെടാതിരിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അതുകൊണ്ട് ഒരിടത്ത് ഒളിച്ചിരുന്നു...! അവന്റെ അരികില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാരനായ വൈദികന്‍ പറഞ്ഞു 'നിനക്കു മരിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ നമുക്ക് നമ്മുടെ നമ്പരുകള്‍ പരസ്പരം മാറ്റാം. നിനക്കു പകരം ഞാന്‍ പോകാം' എന്നു പറഞ്ഞു.

അതിനു സമ്മതിക്കാന്‍ ഇഷ്ടമില്ലായിരുന്നെങ്കിലും, ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ഗയോണിഷെക് കുറ്റബോധത്തോടെയാണെങ്കിലും സമ്മതിച്ചു. 1941 ആഗസ്റ്റ് 14 ന് വൈദികന്‍ കൊല്ലപ്പെട്ടു. അന്നുരാത്രി തന്നെ ജര്‍മ്മന്‍ പട്ടാളം യുദ്ധത്തില്‍ തോറ്റതു കാരണം തടവുകാരെയെല്ലാം മോചിതരാക്കി. ഗയോണിഷെക് അതിനുശേഷം ഏറെക്കാലം ജീവിച്ചിരുന്നു...!

സ്വന്തം ജീവന്‍ മറ്റൊരാള്‍ തന്ന ഭിക്ഷയാണെന്ന ബോധം അയാളെ അലോസരപ്പെടുത്തിയോ...?!

ആ വൈദികന്‍ ഗയോണിഷെകിന്റെ കൂട്ടുകാരനല്ല, ബന്ധുവല്ല, അദ്ദേഹത്തിന്റെ പേരുപോലും ഗയോണിഷെകിനറിയില്ല. യാതൊരുവിധ പ്രതിഫലമോ, പ്രതീക്ഷയോയില്ലാതെ സ്വന്തം ജീവനെത്തന്നെയും മറ്റൊരാള്‍ക്ക് എങ്ങനെ ദാനം ചെയ്യാന്‍ കഴിഞ്ഞു...?

'സ്‌നേഹ'ത്തിന്റെ അര്‍ത്ഥം അദ്ദേഹം മനസ്സിലാക്കിയിരുന്നു. മറ്റൊരാളിന്റെ ഭയവും സങ്കടവും ഇല്ലാതാക്കാന്‍ തനിക്കു കിട്ടിയ സന്ദര്‍ഭം അദ്ദേഹം പ്രതീക്ഷയൊന്നുമില്ലാതെ ഉപയോഗിക്കുകയായിരുന്നു.

ചങ്ങാതി..., ഈ വൈദികന്‍ ആരെന്നും, സംഭവം എവിടെ + എന്ന് നടന്നെന്നും നമുക്കറിയാം...! നല്ലത്. ഇന്നും + എന്നും ഇത് സംഭവിക്കുന്നുണ്ട് കേട്ടോ; ഒരുദിവസം കൊണ്ടല്ലാ... ഒരു ജന്മം കൊണ്ട്...! അടുക്കളകളിലും, പണിശാലകളിലുമെല്ലാം...!

പക്ഷെ...,

ചോദ്യം മറ്റൊന്നാണ്...!

ഞാന്‍ അഭിഷിക്തന്‍...!

അടിയേറ്റവന്റെ...

മുറിവേറ്റവന്റെ...

ക്രൂശിക്കപ്പെട്ടവന്റെ ...

കൊല്ലപ്പെട്ടവന്റെ...

അഭിഷിക്തന്‍...!

എങ്കില്‍...!

എന്റെ മുന്നില്‍ മറ്റൊരു സാധ്യത ഇല്ലതന്നെ...!

ഒരു വഴി മാത്രം...

കുരിശിന്റെ വഴി...!

ഒന്നേ... ഒന്നുമാത്രം...

കൊല്ലപ്പെടുക...!

സാധ്യമോ നിനക്ക്...!

ഓ... വേണ്ട ചങ്ങാതീ, നീ ഇനിയും ജീവിക്കുക..., നിനക്ക് എന്റെ പ്രണാമം സുഹൃത്തേ...,

എനിക്ക് ധൃതിയുണ്ട്. കാരണം, എനിക്കു പകരം, മറ്റൊരാള്‍ എത്തുന്നതിനുമുമ്പ്, കൊല്ലപ്പെടാന്‍, ഞാന്‍ ഓടിയെത്തേണ്ടതുണ്ട്...!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org